കൊട്ടാരക്കരയിലെ കൊലപാതകം യുവതിയെ ചൊല്ലി; കൊല്ലപ്പെട്ടയാളുടെ ഭാര്യ താമസിച്ചത് പ്രതിയോടൊപ്പം

കൊല്ലം കൊട്ടാരക്കരയിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. കൊട്ടാരക്കര പുത്തൂരിലാണ് സംഭവം. കുഴക്കാട് സ്വദേശിയായ ശ്യാം സുന്ദറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ധനേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം. അയൽവാസികകളായ ശ്യാം സുന്ദറും ധനേഷും തമ്മിലാണ് തർക്കം ഉണ്ടായത്. ശ്യാം സുന്ദറിന്റെ ഭാര്യയും ധനേഷും തമ്മിൽ അടുപ്പത്തിലായിരുന്നു. യുവതി താമസിച്ചിരുന്നത് പ്രതിയോടൊപ്പമായിരുന്നു. ഇതിനെ ചൊല്ലിയാണ് തർക്കം ആരംഭിച്ചത്.

ആളുകൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും രാത്രിയോടെ അത് രൂക്ഷമാവുകയായിരുന്നു. ശ്യാം സുന്ദറിന്റെ കഴുത്തിലാണ് കുത്തേറ്റത്. വീടിനകത്ത് വച്ചാണ് ആക്രമണം നടന്നത്. യുവാവ് സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top