‘ഓ’ എന്ന് മുഖ്യമന്ത്രി, പരിവാരങ്ങളുടെ കൂട്ടചിരി; സ്‌കൂളില്‍ കുട്ടി ഷോക്കേറ്റ് പിടഞ്ഞ് മരിച്ചതിലെ പിണറായി വിജയന്റെ പ്രതികരണം ഇങ്ങനെ

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിലെ വിദ്യര്‍ത്ഥി മിഥുന്റെ മരണത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം നിയന്ത്രണത്തിലുള്ള ഭരണ സമിതിയാണ് ഈ സ്‌കൂളിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. അതുകൊണ്ട് കൂടിയാണ് മുഖ്യമന്ത്രി പ്രതികരണം ഒഴിവാക്കിയത്. ഡല്‍ഹി സിപിഎം നേതൃയോഗത്തിന് എത്തിയപ്പോഴാണ് മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞത്.
കേരള ഹൗസില്‍ നിന്ന് പുറത്തിറങ്ങുന്ന മുഖ്യമന്ത്രിയോട് സ്‌കൂളില്‍ കുട്ടി ഷോക്കേറ്റ് മരിച്ചതില്‍ പ്രതികരണം ഉണ്ടോ എന്നും കേരളം അത് പ്രതീക്ഷിക്കുന്നുണ്ട് എന്നും ചോദിച്ചു. ഓ എന്ന് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇത് കേട്ടതോടെ മുഖ്യമന്ത്രിക്ക് ചുറ്റും നിന്ന പരിവാരങ്ങള്‍ ചിരിക്കുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ചെറു ചിരിയോടെയാണ് മുഖ്യമന്ത്രിക്കൊപ്പം കാറില്‍ കയറി സിപിഎം ഓഫീസിലേക്ക് പോയത്.
ALSO READ : സ്‌കൂളിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സംഭവം കൊല്ലം തേവലക്കരയിൽ
സ്‌കൂള്‍ കെട്ടിടത്തിന് സമീപത്തോടു കൂടി കടന്നുപോയ സുരക്ഷയില്ലാത്ത വൈദ്യുതക്കമ്പിയില്‍ തട്ടി ഷോക്കേറ്റാണ് ഇന്നലെ മിഥുന്‍ മരിച്ചത്. സൈക്കിള്‍ ഷെഡ്ഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് ഇന്നലെ മിഥുന് ഷോക്കേറ്റത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here