കോന്നിയിൽ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞു കാണാതായയാളുടെ മൃതദേഹം കണ്ടെത്തി… അവസാന നിമിഷങ്ങൾ സിസിടിവിയിൽ

പത്തനംതിട്ട കോന്നി മ്ലാന്തടത്ത് തോടിന് സമീപത്ത് ഇന്ന് രാവിലെ സംശയകരമായി ഒരു ബൈക്ക് കണ്ടെത്തുന്നു. പരിസരവാസികൾ അറിയിച്ച് പോലീസും ഫയർഫോഴ്സും നടത്തിയ പരിശോധനയിൽ ആറു കിലോമീറ്റർ അപ്പുറത്ത് നിന്ന് മൃതദേഹം കണ്ടെത്തി. തൊട്ടടുത്ത നിരീക്ഷണ ക്യാമറ പരിശോധിച്ചവർ ഒരാളുടെ അന്ത്യനിമിഷങ്ങൾ കണ്ടു ഞെട്ടി…

ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീഴുന്നതാണ് ആദ്യം കാണുന്നത്. വെള്ളത്തിലേക്ക് വീണയാൾ എണീറ്റ് വന്ന് ബൈക്ക് ഉയർത്താൻ ശ്രമിക്കുന്നു. അതിന് കഴിയാതെ വീണ്ടും തോട്ടിലേക്ക് തന്നെ അയാൾ പതിക്കുന്നു. വെള്ളിയാഴ്ച രാത്രി കാണാതായ കോന്നി അതിരുങ്കൽ സ്വദേശി പ്രവീണിൻ്റെ മൃതദേഹമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. 49 വയസാണ് പ്രവീണിന്.

കോന്നി ചൈനാമുക്കിലെ പരമേശ്വര മെഡിക്കൽസ് ഉടമയാണ് പ്രവീൺ. വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് പോയ പ്രവീണിനെ കാണാതായതോടെ ഇന്നലെ പകൽ മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെ കോന്നി മ്ലാന്തടത്ത് തോടിന് സമീപത്ത് ബൈക്ക് കണ്ട് തിരച്ചിൽ നടത്തിയപ്പോഴാണ് അപകട വിവരം വ്യക്തമായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top