കെപി മോഹനന്‍ എംഎല്‍എയെ കൈകാര്യം ചെയ്ത് നാട്ടുകാര്‍; മാലിന്യപ്രശ്‌നം പരിഹരിച്ചില്ലെന്ന് പരാതി

മാലിന്യ പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് എംഎല്‍എയെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍. കൂത്തുപറമ്പ് എംഎല്‍എ കെപി മോഹനനാണ് നാട്ടുകാരുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞത്. പെരിങ്ങത്തൂര്‍ കരിയാടാണ് സംഭവം ഉണ്ടായത്. പ്രതിഷേധക്കാര്‍ക്കിടയിലൂടെ എംഎല്‍എ നടന്നു പോയപ്പോഴായിരുന്നു കയ്യേറ്റം.
ചൊക്ലി കരിയാട് പ്രവര്‍ത്തിക്കുന്ന തണല്‍ ഡയാലിസിസ് സെന്റര്‍ മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. മാസങ്ങളായി പരാതിയുമായി എംഎല്‍എ അടക്കം സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. മാലിന്യം പുറത്തേക്ക് ഒഴുകുന്നതിനാല്‍ കിണറുകളിലെ ജലം അടക്കം ഉപയോഗശൂന്യമാണ്. ഈ ദുരിതമാണ് നാട്ടുകാര്‍ എംഎല്‍എ അറിയിക്കാന്‍ ശ്രമിച്ചത്.
ഒരു അംഗനവാടി ഉദ്ഘാടനത്തിനാണ് എംഎല്‍എ എത്തിയത്. ഒപ്പം പാര്‍ട്ടിക്കാരോ മറ്റോ ഉണ്ടായിരുന്നില്ല. ഒറ്റയ്ക്കായിരുന്ന എംഎല്‍എയെ പ്രതിഷേധക്കാര്‍ പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. വലിയ വാക്കേറ്റവും ഉണ്ടായി. വലിയ തോതില്‍ മലിനജല പ്രശ്‌നം നേരിടുന്ന പ്രദേശത്ത് അംഗനവാടി നടത്താന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. മലിന ജലം മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും, കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാക്കാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here