ഭർത്താവ് കുഴിച്ചിട്ട ഭാര്യയുടെ മൃതദേഹം കണ്ടെത്തി; സംഭവസ്ഥലം ചൂണ്ടിക്കാട്ടി പ്രതി

കോട്ടയം അയർക്കുന്നത്ത് ഭാര്യയെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മൃതദേഹം കണ്ടെത്തി. ഭർത്താവ് കുഴിച്ചിട്ടെന്ന് പറഞ്ഞ സ്ഥലത്ത് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയാണ് സ്ഥലം പൊലീസിന് ചൂണ്ടിക്കാട്ടിയത്. നിർമ്മാണ തൊഴിലാളിയായ പ്രതി സോണി ഭാര്യയെ സംഭവ സ്ഥലത്ത് എത്തിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അവിടെ തന്നെ കുഴിച്ചുമൂടി എന്നാണ് വിവരം. പശ്ചിമബംഗാൾ സ്വദേശിയായ അൽപ്പാനയാണ് മരിച്ചത്.
കഴിഞ്ഞദിവസം ഇയാൾ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് അയൽകുന്നം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതിനുശേഷം ഇയാൾ കുട്ടികളെയും കൂട്ടി നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ എറണാകുളം റെയിൽവേ സ്റ്റേഷനിൽ വച്ച് പൊലീസിന്റെ പിടിയിലായി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്.
ഭാര്യയ്ക്ക് മറ്റൊരാളുമായി ഉണ്ടായ ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. നിർമ്മാണ തൊഴിലാളിയെ സോണി അയൽക്കുന്നതായിരുന്നു താമസം. ഈ മാസം 14നാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ഇയാൾ നിലവിൽ ജോലി ചെയ്തിരുന്ന വീടിന്റെ സമീപമാണ് ഭാര്യയെ കുഴിച്ചിട്ടതെന്നാണ് മൊഴി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here