37 വര്‍ഷത്തിന് ശേഷം സിഎംസ് കോളേജ് പിടിച്ചെടുത്ത് കെഎസ്‌യു; എസ്എഫ്‌ഐക്ക് ദയനീയ തോല്‍വി

കോട്ടയം സിഎംഎസ് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന് തകര്‍പ്പന്‍ വിജയം. 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിജയിക്കുന്നത്. 15 സീറ്റില്‍ 14 സീറ്റും പിടിച്ചാണ് കെഎസ്‌യു ചരിത്ര വിജയം നേടിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോളേജ് വൈബ്‌സൈറ്റില്‍ ഫലം പ്രസിദ്ധീകരിക്കുകയാണ് ചെയ്തിരുക്കുന്നത്.

ഇന്നലെ എസ്എഫ്ഐയും കെഎസ്‌യുവും പരസ്പരം ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ പൊലിസ് ലാത്തി വീശി. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തെന്ന് ആരോപിച്ച് വീണ്ടും സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് നേതാക്കള്‍ പൊലിസ് വാഹനത്തില്‍ നിന്ന് പ്രവര്‍ത്തകരെ തിരിച്ചിറക്കി. കോട്ടയത്തെ ഡിവൈഎഫ്ഐ, സിപിഎം നേതാക്കളും ക്യാമ്പസിനുള്ളില്‍ എത്തിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ ചരിത്ര വിജയം ആഘോഷിക്കുകയാണ് കെഎസ്‌യു. തുടര്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുളളതിനാല്‍ കോളേജില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top