പൊലീസ് എത്തിയില്ല, ഗതാഗതം നിയന്ത്രിച്ച് യുവാവ്; നോട്ടുമാല ചാർത്തി നാട്ടുകാർ

കോട്ടയം കറുകച്ചാലിൽ പൊലീസ് എത്താത്തതിനെ തുടർന്ന് ഓണത്തിരക്കിനിടെ റോഡിലിറങ്ങി ഗതാഗതം നിയന്ത്രിച്ച് യുവാവ്. മൂന്നു മണിക്കൂറോളം നീണ്ട സേവനത്തിനിടെ നാട്ടുകാർ നോട്ടുമാലയിട്ട് ആദരിച്ച യുവാവിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

പൊലീസിനെ വിവരം അറിയിച്ചിട്ടും യാതൊരു ഫലവും ഉണ്ടായില്ല. തുടർന്നാണ് യുവാവ് നേരിട്ട് ഇറങ്ങിയത്. ചമ്പക്കര സ്വദേശിയായ യുവാവ് ഷർട്ടും കൈലിയും ധരിച്ച് മൂന്നു മണിക്കൂറോളം റോഡിൽ ഉണ്ടായിരുന്നു. മൂന്നു റോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ ആണ് അദ്ദേഹം മികച്ച രീതിയിൽ കൈകാര്യം ചെയ്തത്.

റോഡുനിയമം ലംഘിച്ച ഡ്രൈവർമാരോട് അദ്ദേഹം കയർക്കുകയും ചെയ്തു.. യാത്രക്കാരെല്ലാം അത്ഭുതത്തോടെ നോക്കിനിന്നു. ചിലർ കുടിവെള്ളം നൽകി. അറിയിച്ചിട്ടും ആരും ആ ഭാഗത്തേക്ക് എത്തിയിരുന്നില്ല. യാത്രക്കാരെല്ലാം അദ്ദേഹത്തോട് നന്ദി പറഞ്ഞാണ് അവിടെ നിന്ന് പോയത്. കൂടാതെ നാട്ടുകാർ അദ്ദേഹത്തിന് നോട്ടുമാലയും ചാർത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top