വയറ്റിൽ സ്പോടക വസ്തു കെട്ടിവച്ച് പൊട്ടിച്ച് ഗൃഹനാഥൻ ജീവനൊടുക്കി; മരണകാരണം കുടുംബ പ്രശ്‍നം

കോട്ടയത്ത് ഗൃഹനാഥനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മണർകാട് സ്വദേശിയായ 60 വയസ്സുള്ള റജിമോൻ ആണ് മരിച്ചത്. വയറ്റിൽ സ്പോടക വസ്തു കെട്ടിവച്ച് പൊട്ടിച്ചാണ് മരണം.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം. വീടിന്റെ സമീപത്തെ പറമ്പിൽ ഉഗ്ര ശബ്ദം കേട്ടതോടെയാണ് നാട്ടുകാർ ഓടിക്കൂടിയത്. തുടർന്നാണ് റജിമോനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന തോട്ട വയറ്റിൽ കെട്ടിവെച്ച് പൊട്ടിക്കുകയായിരുന്നു.

കുടുംബ പ്രശ്നങ്ങൾ കാരണമാണ് ഇയാൾ കഴിഞ്ഞ ദിവസം വീട് വിട്ടിറങ്ങിയത് എന്നാണ് വിവരം. ആത്മഹത്യ എന്നാണ് പൊലീസിനെ പ്രാഥമിക നിഗമനം, സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top