ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നല്‍കും; ഒടുവില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞു വീണുണ്ടായ സംഭവത്തില്‍ ഒടുവില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടത്തിന് പിന്നാലെ മെഡിക്കല്‍ കോളേജില്‍ എത്തിയ മുഖ്യമന്ത്രി അപകടസ്ഥലം സന്ദര്‍ശിക്കാനോ പ്രതികരണം നടത്താനോ തയാറായില്ല. മരിച്ച ബിന്ദുവിന്റെ കുടംബത്തെ കാണാന്‍ പോലും മുഖ്യമന്ത്രിയോ മന്ത്രിമാരായ വീണ ജോര്‍ജും വിഎന്‍ വാസവനും തയാറായില്ല. ഇതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു

കോട്ടയം മെഡിക്കല്‍ കോളേജിൽ ഉണ്ടായതു പോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ സ്വീകരിക്കും. മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നല്‍കും. അവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകും.

ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തോടെ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറയുന്നു. മുഖ്യമന്ത്രി ഇറക്കിയ വാർത്താക്കുറിപ്പിൽ ഇന്നലെ ഉണ്ടായ അപകടത്തെ കുറിച്ച് കാര്യമായ പരാമർശങ്ങളൊന്നും ഇല്ല. പകരം കൂടുതൽ കരുത്തോടെ ആരോഗ്യ മേഖലയെ മുന്നോട്ടു കൊണ്ടുപോകും എന്ന അവകാശവാദമാണ് എടുത്തു പറഞ്ഞിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top