കോട്ടയം നഗരസഭയിലെ രണ്ടുകോടിയുടെ തട്ടിപ്പിൽ പ്രതി അറസ്റ്റിൽ; പിടിയിലായത് ഒരുവർഷം ഒളിവിൽ കഴിഞ്ഞശേഷം

ജീവനക്കാരുടെ പെൻഷൻ ഫണ്ടിൽ നിന്ന് രണ്ടര കോടി രൂപ സ്വന്തം അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കടത്തിയ പ്രതി കോട്ടയം സ്വദേശി അഖിൽ സി വർഗീസ് ആണ് പിടിയിലായത്. ഒരു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ കൊല്ലത്തെ വീട്ടിൽ നിന്ന് കോട്ടയം വിജിലൻസ് സംഘമാണ് പിടികൂടിയത്. വൈകിട്ടോടെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Also Read : എംഡിഎംഎയുമായി ഷുഹൈബ് വധക്കേസ് പ്രതി ഉൾപ്പെടെ ആറുപേർ പിടിയിൽ; അറസ്റ്റിലായവരിൽ സ്ത്രീയും

കൊല്ലം മങ്ങാട് സ്വദേശി അഖിൽ സി വർഗീസ് തട്ടിയെടുത്ത പണം ജീവനക്കാരിൽ നിന്ന് തിരിച്ചുപിടിക്കാൻ നീക്കം തുടങ്ങിയിരുന്നു. ഇതോടെ 89 ജീവനക്കാർ കോട്ടയം നഗരസഭയിൽ നിന്ന് സ്‌ഥലംമാറ്റ ഉത്തരവ് നേടി. വലിയ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടാത്തതിൽ പോലീസിനെതിരെയും വലിയ പ്രതിഷേധങ്ങൾ ഉയർന്നു തുടങ്ങിയിരുന്നു.

Also Read : കെഎസ്ആർടിസി കണ്ടക്ടർ കഞ്ചാവുമായി പിടിയിൽ; അറസ്റ്റിലാകുന്നത് വാഹന പരിശോധനക്കിടെ

2020 ഫെബ്രുവരി 25 മുതൽ 2023 ഒക്ടോബർ 16 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. കോട്ടയം വെസ്‌റ്റ് പൊലീസ് 2024 ഓഗസ്‌റ്റ് 8നു രജിസ്‌റ്റർ ചെയ്‌ത കേസ് പിന്നീട് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്. അതിനു ശേഷം വർഷമാദ്യം വിജിലൻസിനു കൈമാറുകയായിരുന്നു. സംഭവത്തിൽ നഗരസഭാ ഡപ്യൂട്ടി സെക്രട്ടറി ഉൾപ്പെടെ 4 പേരെ സസ്പെൻഡ് ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top