ക്ലാസ് മുറിയിൽ അധ്യാപികയ്ക്ക് നേരെ ഭർത്താവിന്റെ ആക്രമണം; ഓടി രക്ഷപ്പെട്ട പ്രതിയെ തേടി പൊലീസ്

ഏറ്റുമാനൂർ പൂവത്തുമുട്ടിൽ ക്ലാസ് മുറിയിൽ വച്ച് അധ്യാപികയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. കഴുത്തിൽ മുറിവേറ്റ അധ്യാപിക ഡോണിയയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. സംഭവത്തിന് ശേഷം ഭർത്താവ് കൊച്ചുമോൻ ഓടി രക്ഷപ്പെട്ടു.

Also Read : ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾ തമ്മിൽ ചുംബനം; സംഭവം അധ്യാപികയും സഹപാഠികളും നോക്കിനിൽക്കെ

അധ്യാപികയായ ഡോണിയയും ഭർത്താവ് കൊച്ചുമോനും തമ്മിൽ കുറച്ച് കാലമായി കുടുംബപ്രശ്നങ്ങളുണ്ട്. ഇരുവരും അകന്നാണ് താമസിക്കുന്നത്. സംഭവദിവസം രാവിലെ പത്ത് മണിയോടെ സ്കൂളിലെത്തിയ കൊച്ചുമോൻ, പ്രധാനാധ്യാപികയോട് ഡോണിയ എത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ഡോണിയ അപ്പോൾ എത്തിയിരുന്നില്ല. പിന്നീട് പത്തരയോടെ ഡോണിയ എത്തിയപ്പോൾ, പുസ്തകങ്ങൾ കൊടുക്കാനുണ്ടെന്ന് പറഞ്ഞ് കൊച്ചുമോൻ അവരെ ക്ലാസ് മുറിയിൽ നിന്ന് വിളിച്ചിറക്കുകയായിരുന്നു.

കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ ഡോണിയയുടെ കഴുത്തിൽ മുറിവേൽപിച്ചു. അധ്യാപികയുടെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ മറ്റ് അധ്യാപകരാണ് ഡോണിയയെ ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിന് ശേഷം കൊച്ചുമോൻ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പരിക്ക് പറ്റിയ ഡോണിയ ഭിന്നശേഷിക്കാരിയാണ്. പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top