കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നതിൽ സർക്കാറിനെ വെളുപ്പിച്ച് കലക്ടറുടെ അന്വേഷണ റിപ്പോർട്ട്; രക്ഷാപ്രവർത്തനം വൈകിയിട്ടില്ല

മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നു വീണതിൽ വീഴ്‌ച്ചയില്ലെന്ന് കലക്ടറുടെ അന്വേഷണ റിപ്പോർട്ട്. രക്ഷാപ്രവർത്തനം നടത്താൻ വൈകിയിട്ടില്ല. കെട്ടിടത്തിന് മുൻപ് ബലക്ഷയം ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിൽ ചൂണ്ടികാട്ടൂന്നു. പ്രധാന കെട്ടിടത്തോട് ചേർന്ന ശുചിമുറിയാണ് തകർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കോട്ടയം കളക്ടർ ജോൺ വി സാമുവേൽ 20 പേജ് അടങ്ങുന്ന വിശദമായ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി വീണ ജോർജ്ജിന് കൈമാറിയത്.

ജുലൈ മൂന്നിനാണ് കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് അപകടമുണ്ടായത്. അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരണം സംഭവിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഉപയോഗശൂന്യമായ പതിനാലാം വാര്‍ഡ് കെട്ടിടമാണ് തകര്‍ന്നുവീണാണ് ബിന്ദു മരണമടഞ്ഞത്. ബിന്ദുവിൻ്റെ മരണത്തെ തുടർന്ന് സംസ്ഥാന സർക്കാരിനെതിരെയും ആരോഗ്യവകുപ്പിനെതിരെയും കടുത്ത വിമർശനമാണ് പലകോണുകളിൽ നിന്നും ഉയർന്നിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top