കോഴിക്കോട്ട് 40 ലക്ഷത്തിന്റെ വന്‍ കവര്‍ച്ച; ഇസാഫ് ബാങ്ക് ജീവനക്കാരില്‍ നിന്ന് പണം തട്ടിപ്പറിച്ചു; സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു

കോഴിക്കോട് സ്‌കൂട്ടറിലെത്തി വന്‍ ബാങ്ക് കവര്‍ച്ച. പന്തീരാങ്കാവിലെ ഇസാഫ് ബാങ്കിലെ ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം രൂപയാണ് കവര്‍ന്നത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളില്‍ നിന്നും പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചത്. ബാങ്കിന് പുറത്തുവച്ചാണ് കവര്‍ച്ച നടന്നത്. സ്വര്‍ണ്ണ പണ ഇടപാട് നടത്താനായി പണവുമായി എത്തിയതാണ് ജീവനക്കാരന്‍.

ഷിബിന്‍ലാല്‍ എന്ന ആളാണ് കവര്‍ച്ച നടത്തിയത്. അക്ഷയ ഫൈനാന്‍സസ് എന്ന സ്ഥാപനത്തില്‍ സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നും അത് ഇസാഫിലേക്ക് മാറ്റിവയ്ക്കണം എന്നും പറഞ്ഞാണ് ജീവനക്കാരനെ ഇവിടെ എത്തിച്ചത്. വലിയ മുന്നൊരുക്കം നടത്തിയാണ് കവര്‍ച്ച നടത്തിയത്.

ഇയാള്‍ കറുത്ത നിറത്തിലുള്ള ജൂപ്പിറ്റര്‍ സ്‌കൂട്ടറില്‍ രക്ഷപ്പെട്ടതായും പോലീസ് വ്യക്തമാക്കി. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഫറോഖ് എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹന പരിശോധന അടക്കം നടത്തുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top