കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക; ആളുകളെ മാറ്റുന്നു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും പുക. കഴിഞ്ഞ ദിവസം പൊട്ടിത്തെറിയുണ്ടായ അത്യാഹിത വിഭാഗത്തില്‍ നിന്ന് തന്നെയാണ് വീണ്ടും പുക ഉയര്‍ന്നത്. ആറാം നിലയില്‍ നിന്നാണ് പുക. രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ നീക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തില്‍ പരിശോധന നടക്കുകയായിരുന്നു. ഇലക്ട്രി വിഭാഗവും മറ്റ് വിഭാഗങ്ങളും പരിശോധന നടത്തുന്നതിനിടെയാണ് വീണ്ടും പുക ഉയര്‍ന്നത്. പരിശോധനക്കിടെയാണ് വീണ്ടും തീപിടുത്തം ഉണ്ടായത്. സുരക്ഷാ പരിശോധനക്കിടെ ഷോർട്ട് സർക്ക്യൂട്ട് കാരണം തീപിടുത്തം ഉണ്ടായെന്ന് ആശുപത്രി സൂപ്രണ്ട് ഡോ: ശ്രീജയൻ പ്രതികരിച്ചു.
ആറാം നിലയിലെ ഓപ്പറേഷൻ തീയറ്ററിലാണ് തീപിടുത്തം ഉണ്ടായത്. രോഗികളെ ഇവിടേക്ക് മാറ്റുന്നതിന് മുന്നോടി ആയിട്ടാണ് പരിശോധന നടത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here