3 പേരുടെ മരണകാരണം പുക ശ്വസിച്ചതല്ല; കോഴിക്കോട് മെഡിക്കല്‍ കോളേജ് മരണങ്ങളിലെ പോസ്റ്റമോര്‍ട്ടത്തിലെ പ്രാഥമിക റിപ്പോര്‍ട്ട്

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ തീപിടിത്തത്തിനിടെ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങളില്‍ മുന്നെണ്ണതിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരുടെയും മരണം പുക ശ്വസിച്ചല്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഗോപാലന്‍, സുരേന്ദ്രന്‍, ഗംഗാധരന്‍ എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളാണ് പൂര്‍ത്തിയായത്.
കാന്‍സര്‍, ലിവര്‍ സിറോസിസ്, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ക്കായി ചികിത്സ തേടിയവരാണ് ഇവര്‍. രോഗം മൂലമാണ് മരണമെന്നാണ് പ്രഥമിക കണ്ടെത്തല്‍. ആന്തരികാവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കു അയക്കും. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചും തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുപേരുടേയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു കൂടി പുറത്തുവരാനുണ്ട്.
ഇന്നലെ രാത്രിയിലാണ് ആശുപത്രിയിലെ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടുത്തം ഉണ്ടായത്. വെന്റിലേറ്റര്‍ നീക്കം ചെയ്തതും പുക ശ്വസിച്ചതുമാണ് മരണകാരണമെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here