പോലീസിനെതിരെ റൂറൽ എസ്പി; ഷാഫിയെ തല്ലിയ ലാത്തി കണ്ടെത്താൻ എ ഐ ടൂൾ

ഷാഫി പറമ്പിൽ എംപിക്കെതിരായ പോലീസ് മർദനത്തിൽ ഗുരുതര ആരോപണങ്ങളുമായി കോഴിക്കോട് റൂറൽ എസ്പി കെ ഇ ബൈജു. പോലീസിലെ ചില ആളുകൾ മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചെന്നും അവരെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പേരാമ്പ്രയിലെ സികെജി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ്, എൽഡിഎഫ് അണികൾ ഏറ്റുമുട്ടിയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഇതിനിടെ പോലീസ് ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും നടത്തിയിരുന്നു. ഈ സമയത്താണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്.
Also Read : ഷാഫിയെ മര്‍ദിച്ച പോലീസുകാരുടെ വീടുകളിലേക്ക് മാര്‍ച്ച്; അടിക്ക് തിരിച്ചടി പുതിയ കോണ്‍ഗ്രസ് രീതി
“ഞങ്ങൾ ലാത്തി ചാർജ് ചെയ്യാൻ കമാൻഡ് നൽകുകയോ, വിസിലടിച്ച് അടിച്ചോടിക്കുകയോ ചെയ്യുന്ന ഒരു നടപടിയും അവിടെ നടന്നിട്ടില്ല. പക്ഷെ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ചില ആളുകൾ മനഃപൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് പിന്നീട് മനസിലായി. അത് ആരാണെന്ന് കണ്ടുപിടിക്കാൻ ഞങ്ങൾ ഇപ്പോൾ എഐ ടൂളുകൾ ഉപയോഗിച്ച് അന്വേഷണം നടത്തിവരികയാണ്.”
എം.പി.യെ പുറകിൽ നിന്ന് ലാത്തികൊണ്ട് അടിച്ചെന്നും റൂറൽ എസ്.പി. കൂട്ടിച്ചേർത്തു. പോലീസിലെ ചിലരുടെ മനഃപൂർവ്വമായ ഇടപെടലാണ് സംഘർഷം വഷളാക്കാൻ കാരണമായതെന്ന റൂറൽ എസ്.പിയുടെ വെളിപ്പെടുത്തൽ പോലീസ് സേനയ്ക്കുള്ളിൽ തന്നെ വലിയ ചർച്ചയായിരിക്കുകയാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ ഉടൻ തന്നെ കണ്ടെത്തി നടപടിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here