ഓണത്തിന് മുണ്ടുടുക്കരുതെന്ന് പറഞ്ഞ് മർദ്ദനം; പ്ലസ് വൺ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കോഴിക്കോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ റാഗിംഗ് ആരോപണം. പ്ലസ് ടു വിദ്യാർത്ഥികളാണ് ഓണത്തിന് മുണ്ടുടുക്കരുതെന്ന് പറഞ്ഞ് മർദ്ദിച്ചത്. പ്ലസ് വൺ വിദ്യാർഥിയുടെ പിതാവാണ് പരാതി നൽകിയത്
കയ്യിലും കഴുത്തിലും ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ട് ആരംഭിച്ചെന്ന് പറഞ്ഞും മർദിച്ചിരുന്നു. ഇത് പ്ലസ് ടു വിദ്യാർത്ഥികളുടെ പതിവ് രീതിയാണെന്നും മറ്റു വിദ്യാർത്ഥികൾ വെളിപ്പെടുത്തി.
സംഭവത്തിൽ കുട്ടിയുടെ പിതാവ് കസബ പൊലീസിൽ പരാതി നൽകി. പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നു. കുട്ടി തിരിച്ച് പ്രതികരിച്ചതാണ് മർദ്ദനത്തിന് കാരണമായത്. സീനിയേഴ്സിനെ ബഹുമാനിക്കണം എന്ന് പറഞ്ഞായിരുന്നു മർദ്ദനം ആരംഭിച്ചതെന്നാണ് പരിക്കേറ്റ വിദ്യാർത്ഥി പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here