വയോധികരായ സഹോദരിമാരെ കൊലപ്പെടുത്തിയ സഹോദരൻ മരിച്ചു; സ്ഥിരീകരിച്ച് ബന്ധുക്കൾ

കോഴിക്കോട് വയോധികരായ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സഹോദരൻ പ്രമോദ് മരിച്ചു. കഴിഞ്ഞദിവസം തലശ്ശേരിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം പ്രതിയായ പ്രമോദിന്റെതാണെന്ന് സ്ഥിരീകരിച്ചു. ബന്ധുക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തലശ്ശേരി പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ മൂന്നുവർഷമായി ഇയാൾ സഹോദരിമാരോടൊപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. സഹോദരിമാരിൽ ഒരാൾ കിടപ്പിലായിരുന്നു. ഇവരെ പരിചരിച്ചിരുന്നതും പ്രമോദ് ആയിരുന്നു. ഇതിനു കഴിയാത്തത് കൊണ്ടാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കഴുത്ത് ഞെരിച്ചാണ് ഇയാൾ സഹോദരിമാരെ കൊലപ്പെടുത്തിയത്.

അതേസമയം, പ്രമോദിന്റെ മറ്റൊരു സഹോദരി സംഭവത്തിൽ പ്രതികരിച്ചിരുന്നു. പ്രമോദിന് സഹോദരിമാരെ വളരെ ഇഷ്ടമായിരുനെന്നും ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ലെന്നും സഹോദരി പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് കരിക്കാംകുളം ‘പൗർണമി’ എന്ന വാടകവീട്ടിൽ വയോധികരായ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. 71 വയസ്സുള്ള ശ്രീജയ 66 വയസ്സുള്ള പുഷ്പലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. മരണവിവരം ബന്ധുക്കളെ വിളിച്ച് അറിയിച്ചത് സഹോദരനായ പ്രമോദായിരുന്നു. അതിനുശേഷം ഇയാൾ അവിടുന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പൊലീസ് ലുക്ക് ഓഫ് നോട്ടീസും പുറത്തിറക്കിയിരുന്നു. ഇയാൾക്കായി അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top