ചുറ്റുമതില്‍ നിര്‍മാണത്തിനിടെ സംരക്ഷണ ഭിത്തി തകര്‍ന്നു വീണു; അതിഥി തൊഴിലാളി മരിച്ചു

കോഴിക്കോട് സംരക്ഷ ഭിത്തി ഇടിഞ്ഞു വീണ് അതിഥി തൊഴിലാളി മരിച്ചു. കോഴിക്കോട് കക്കോടിയില്‍ വീടിന്റെ മതില്‍ നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായത്. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ചുറ്റുമതില്‍ പണിയുന്നതിനിടെയാണ് സമീപത്തെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നു വീണത്. ഇടിഞ്ഞുവീണത്. രണ്ട് അതിഥി തൊഴിലാളികളും ഒരു മലയാളിയുമാണ് ഇവിടെ ജോലി ചെയ്തിരുന്നത്.

ഒഡിഷ സ്വദേശി ഉദയ് മാഞ്ചി ആണ് മരിച്ചത്. ഉദയ് മാഞ്ചിയുടെ ശരീരത്തിലേക്കാണ് സംരക്ഷണ ഭിത്തി പതിച്ചത്. തലയ്ക്കടക്കം ഗുരുതരമായ പരിക്കേറ്റിരുന്നു. അപകടം അറിഞ്ഞ് നാട്ടുകാര്‍ അടക്കം സംഭവ സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയിരുന്നു. എന്നാല്‍ മാഞ്ചിയെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.ഫയര്‍ഫോഴ്‌സ് എത്തിയാണ് മതിലിനടിയില്‍ കുടുങ്ങിക്കിടന്നിരുന്ന ഇയാളെ പുറത്തെടുത്തത്.

ഗുരുതരമായി പരിക്കേറ്റ മാഞ്ചിയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൂടെ ഉണ്ടായിരുന്നവര്‍ നിസാര പരിക്കുകളേടെ രക്ഷപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top