ജംബോ കമ്മറ്റി കെപിസിസി യോഗം ചേരാന്‍ തടസം; കോര്‍ കമ്മറ്റി രൂപീകരിച്ച് കോണ്‍ഗ്രസ്; ദീപാദാസ് മുന്‍ഷി കണ്‍വീനര്‍

കെപിസിസി ഭാരവാഹികള്‍ 76, രാഷ്ട്രീയകാര്യസമിതി അംഗങ്ങളുടെ എണ്ണം 39. തിരഞ്ഞെടുപ്പുഘട്ടത്തില്‍ തീരുമാനമെടുക്കാന്‍ കെപിസിസിയോ രാഷ്ട്രീയകാര്യസമിതിയോ വിളിക്കുക പ്രായോഗികമല്ലെന്ന് തിരിച്ചറിവില്‍ പുതിയ സംവിധാനവുമായി കോണ്‍ഗ്രസ്. 17 അംഗ കോര്‍ കമ്മിറ്റിയെ പ്രഖ്യാപിച്ചിരിക്കുകയാണ് പാര്‍ട്ടി.

മുതിര്‍ന്ന നേതാവ് എകെ ആന്റിണിയെ കൂടി ഉള്‍പ്പെടുത്തിയാണ് കോര്‍ കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ് കണ്‍വീനര്‍ എ.കെ.ആന്റണി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഐഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, എംപിമാരായ ശശി തരൂര്‍, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ.മുരളീധരന്‍, വി.എം.സുധീരന്‍, എം.എം.ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍,വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി.അനില്‍ കുമാര്‍, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, വനിതാ പ്രാതിനിധ്യത്തിന് ഷാനിമോള്‍ ഉസ്മാന്‍ എന്നിവരാണ് കോര്‍ കമ്മറ്റിയിലെ അംഗങ്ങള്‍.

കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് ഈ നീക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top