മേശയും കസേരയും ഉറപ്പിക്കാന്‍ കെപിസിസിയില്‍ നെട്ടോട്ടം; ഒരു മുറി ഒന്നിലധികം ജനറല്‍ സെക്രട്ടറിമാര്‍ക്ക്; വര്‍ക്ക് ഫ്രം ഹോം അനുവദിച്ചേക്കും

ഭാരവാഹികളുടെ ജംബോ കമ്മറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ ഇവര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടം ഒരുക്കാനുള്ള നെട്ടോട്ടമാണ് കെപിസിസി ഓഫീസില്‍ നടക്കുന്നത്. 4 വൈസ്പ്രസിഡന്റ്മാരും 22 ജനറല്‍ സെക്രട്ടറിമാരുമാണ് കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായിരുന്ന ടീമില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ മുറികളും അനുവദിച്ചിരുന്നു. ജനറല്‍ സെക്രട്ടറിമാര്‍ക്ക് ഒന്നിലധികം പേര്‍ക്കാണ് ഒരു മുറി അനുവദിച്ചിരുന്നത്.
ALSO READ : കെ.സിയെ കരുതിയിരിക്കണം!! ഒന്നിച്ചു നിൽക്കേണ്ടി വരുമെന്ന് എ,ഐ ഗ്രൂപ്പുകൾ
എന്നാല്‍ പുതിയ പട്ടിക പ്രകാരം 13 വൈസ് പ്രസിഡന്റ്മാരും, 58 ജനറല്‍ സെക്രട്ടറിമാരേയും നിയമിച്ചിട്ടുണ്ട്. ഒരു ട്രഷററും പാര്‍ട്ടിക്കുണ്ട്. കൂടാതെ 3 വര്‍ക്കിങ് പ്രസിഡന്റുമാരും. വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്ക് മുറികള്‍ നേരത്തെ തന്നെ അനുവദിച്ചിട്ടുണ്ട്. മറ്റുളളവരെ ഇരുത്താനുള്ള മുറികള്‍ നോക്കുകയാണ് കെപിസിസി ഓഫീസിലെ ജീവനക്കാര്‍.
വൈസ്പ്രസിഡന്റുമാര്‍ക്ക് രണ്ടുപേര്‍ക്ക് ഒരു മുറി എന്ന നിലയില്‍ നല്‍കാനാണ് സാധ്യത. എന്നാല്‍ ജനറല്‍ സെക്രട്ടറിമാരുടെ കാര്യം വരുമ്പോള്‍ കോളേജ് ഹോസ്റ്റലുകളിലേതു പോലെ ഞെങ്ങി ഞെരുങ്ങി ഇരിക്കേണ്ടി വരും.ഭാരവാഹികളില്‍ പലരും കെപിസിസി ഓഫീസിലേക്ക് തിരിഞ്ഞു പോലും നോക്കാറില്ല എന്നതിലാണ് ജീവനക്കാര്‍ക്കുള്ള ഏക ആശ്വാസം. പുതിയ കാലത്തെ ഐടി കമ്പനികളുടെ മാതൃകയിൽ ഭാരവാഹികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാം എന്ന് പരിഹാസവും ഉയരുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here