അപമാനിച്ച് പുറത്താക്കാന്‍ ശ്രമം; എകെ ആന്റണിയെ കണ്ട് പരാതി പറഞ്ഞ് കെ സുധാകരന്‍

കെപിസിസി പ്രസിഡന്റ സ്ഥാനത്ത് നിന്നും അപമാനിച്ച് പുറത്താക്കാന്‍ ശ്രമിക്കുന്നു എന്ന പരാതിയുമായി കെ സുധാകരന്‍. മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ നേരില്‍ കണ്ടാണ് സുധാകരന്‍ ഇക്കാര്യം ഉന്നയിച്ചത്. പ്രസിഡന്റ് സ്ഥാനം നഷ്ടമാകാതിരിക്കാനുളള അവസാനവട്ട ശ്രമത്തിന്റെ ഭാഗമാണ് സുധാകരന്റെ നീക്കം.
തനിക്ക് അനാരോഗ്യമുണ്ടെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പ്രചരണമുണ്ട്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണം എങ്കില്‍ അതിന് തയാറാണ്. പൊതുചര്‍ച്ച നടത്തി അപമാനിക്കേണ്ട ആവശ്യമില്ലെന്നും ആന്റണിയെ സുധാകരന്‍ അറിയിച്ചിട്ടുണ്ട്.
കെപിസിസി പ്രസിഡന്റിനെ മാറ്റാന്‍ കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ട്. അതിനെ സ്വധീനിക്കാന്‍ കഴിയുന്ന നേതാവെന്ന നിലയിലാണ് ആന്റണിയെ തന്നെ സുധാകരന്‍ കണ്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here