ഉപതിരഞ്ഞെടുപ്പുകളില്‍ മിന്നി; കോളേജുകള്‍ പിടിച്ചെടുത്തു; തന്റെ കാലത്ത് കോണ്‍ഗ്രസിന് നേട്ടങ്ങള്‍ മാത്രമെന്ന് കെ സുധാകരന്‍

കെപിസിസി പ്രസിഡന്റിന്റെ ചുമതല സണ്ണി ജോസഫിന് കൈമാറുന്ന ചടങ്ങില്‍ തന്റെ കാലത്ത് കോണ്‍ഗ്രസ് കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കെ സുധാകരന്‍. പ്രസിഡന്റ് സ്ഥാനത്ത് എത്തിയത് മുതല്‍ കോണ്‍ഗ്രസിനെ ശക്തമായി നയിക്കാന്‍ കഴിഞ്ഞു. ജനകീയ സമരങ്ങളിലൂടെ സജീവമായി. ഇതിന് പ്രവര്‍ത്തകരുടെ പിന്തുണ വലുതായിരുന്നെന്നും അതിന് നന്ദി പറയുന്നതായും സുധാകരന്‍ പറഞ്ഞു.
താന്‍ നയിച്ച സമയത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മിന്നും വിജയങ്ങളാണ് സ്വന്തമാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും മുന്നണി വന്‍നേട്ടം സ്വന്തമാക്കി. ഈ സമയത്ത് കോണ്‍ഗ്രസ് മുന്നോട്ട് മാത്രമേ പോയിട്ടുള്ളൂ. പിന്നോട്ട് പോയിട്ടില്ല. വര്‍ഷങ്ങളായി വിജയിക്കാന്‍ കഴിയാത്ത കോളേജുകളില്‍ കെഎസ്‌യു വിജയിച്ചു. തന്റെ കാലഘട്ടത്തില്‍ കോണ്‍ഗ്രസിന് നേട്ടങ്ങള്‍ മാത്രമേയുള്ളൂ. കോട്ടങ്ങള്‍ ഇല്ലെന്ന് പറയാനുള്ള നട്ടെല്ലുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
ഗ്രൂപ്പ് കലഹം ഇല്ലാതാക്കാന്‍ കഴിഞ്ഞു എന്നത് നേട്ടമായി കാണുന്നുണ്ട്. സിസിയു എന്ന പദ്ധതി നടപ്പാന്‍ കഴിഞ്ഞില്ല. അത് സണ്ണി ജോസഫിനെ എല്‍പ്പിക്കുകയാണ്. അത് നടപ്പിലാക്കാനുള്ള പോരാട്ട വീര്യം സണ്ണി ജോസഫിനുണ്ട്. പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയതില്‍ ഒരു വിഷമവും ഇല്ല. കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സജീവമായി തന്നെ ഉണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here