ഒടുവില്‍ ആ പ്രഖ്യാപനമെത്തി; സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്; അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍

ദിവസങ്ങള്‍ നീണ്ട് ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫാണ് പുതിയ പ്രസിഡന്റ്. കെ സുധാകരനെ മാറ്റിയാണ് പുതിയ പ്രസിഡന്റിനെ നിയമിച്ചത്. സുധാകരനെ വര്‍ക്കിങ് കമ്മറ്റിയില്‍ ക്ഷണിതാവാക്കി.

എപി അനില്‍ കുമാര്‍, ഷാഫി പറമ്പില്‍, പിസി വിഷ്ണുനാഥ് എന്നിവരെ വര്‍ക്കിങ്ങ് പ്രസിഡന്റുമാരായും നിയമിച്ചു. അടൂര്‍ പ്രകാശാണ് പുതിയ യുഡിഎഫ് കണ്‍വീനര്‍.

മൂന്ന് തവണയായി പേരാവൂര്‍ എംഎല്‍എയാണ് സണ്ണി ജോസഫ്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായി തുടങ്ങി ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് എത്തി. ഇപ്പോള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ അമരത്തും. മലയോര മേഖലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ വ്യക്തമായി അവതരിപ്പ് ശ്രദ്ധേയനാണ് സണ്ണി ജോസഫ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top