തരൂർ മെരുങ്ങുന്നു; കെപിസിസി പുനഃസംഘടന ചർച്ച സജീവം

കെപിസിസി പുനഃസംഘടനയുടെ ഭാഗമായി ശശിതരൂരുമായി കെപിസിസി അധ്യക്ഷൻ സണ്ണിജോസഫ് കൂടിക്കാഴ്‌ച നടത്തി. ബിജെപി അനുകൂല നിലപാടുകളും മോദിസ്തുതിയുമായി പാർട്ടിയുമായി ഇടഞ്ഞ് നിന്ന ശശി തരൂർ മെരുങ്ങുന്നു എന്ന വാർത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ശശിതരൂരിന്റെ വസതിയിൽ എത്തി സണ്ണിജോസഫ് നടത്തിയ ചർച്ചകളിൽ പുനസംഘടനയ്ക്ക് തരൂർ സഹകരണം വാഗ്ദാനം ചെയ്തു.

Also Read : കോൺഗ്രസ്സിന് തലവേദനയായി വീണ്ടും തരൂർ; ആരോപണങ്ങൾ ഇന്ദിര ഗാന്ധിക്കും, സഞ്ജയ് ഗാന്ധിക്കുമെതിരെ!!

സംഘടനാപരമായ കാര്യങ്ങലാളായിരുന്നു ചർച്ച ചെയ്തതെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. അതേസമയം, കെപിസിസി ഭാരവാഹികൾ, ഡിസിസി അധ്യക്ഷന്മാർ എന്നിവരെ കണ്ടെത്താൻ തിരക്കിട്ട ചർച്ചകളാണ് ഡൽഹിയിൽ നടന്നു കൊണ്ടിരിക്കുന്നത്.

സ്വന്തം ജില്ലയിലെ ഡിസിസി അധ്യക്ഷന്മാരെ നിലനിർത്തണമെന്ന വാദം കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെ ചില എംപിമാർ ഉയർത്തിയിട്ടുണ്ട്. എംപിമാരുമായി കൂടിക്കാഴ്‌ച നടത്തിയശേഷം സണ്ണി ജോസഫ് പട്ടിക ഹൈക്കമാൻഡിൽ സമർപ്പിക്കും. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ ജംബോ കമ്മിറ്റി എന്ന സൂചനകളാണ് രമേശ് ചെന്നിത്തല നൽകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top