SV Motors SV Motors

കെ റെയിൽ സമര വാഴക്ക് 28000 ലേല തുക

മല്ലപ്പള്ളി : പത്തനംതിട്ട മല്ലപ്പള്ളി കുന്നന്താനത്ത് കെ റെയിൽ സമര വാഴക്ക് ഗംഭീരമായ വിളവെടുപ്പ്. കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഹ്വാനപ്രകാരം കുന്നന്താനം നടക്കൽ നട്ട സമരവാഴയാണ് വിളവെടുത്തത്. ചെങ്ങന്നൂർ സ്വദേശി തങ്കമ്മയുടെ ഒറ്റ മുറി വീടന്റെ അടുപ്പു കല്ല് ഇളക്കി കെ റയിൽ മഞ്ഞകുറ്റി സ്ഥാപിച്ചതിൽ പ്രതിഷേധിച്ചാണ് ജനകീയ സമിതി വാഴ നട്ടത്.

പൂവൻ വാഴക്കുലയുടെ വിളവെടുപ്പ് മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി നിർവഹിച്ചു. 28000 രൂപക്കാണ് സമര വാഴക്കുല ലേലം ചെയ്തത്. സമര പ്രവർത്തകരുടെയും ബഹുജനങ്ങളുടെയും പിന്തുണയിൽ നടന്ന ആവേശകരമായ ലേലത്തിൽ ലഭിച്ച തുക,തങ്കമ്മയുടെ ഭവന നിർമ്മാണ ഫണ്ടിലേക്ക് സംഭാവന ചെയ്തു. തങ്കമ്മ ഭവന നിർമ്മാണ കമ്മിറ്റിക്കുവേണ്ടി സംസ്ഥാന സമിതി അംഗം സിന്ധു ജയിംസ് തുക ഏറ്റുവാങ്ങി. നടക്കൽ ചേട്ടായീസാണ് ലേലത്തിലൂടെ വാഴക്കുല സ്വന്തമാക്കിയത്.

ജനങ്ങൾ തള്ളിക്കളഞ്ഞ കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി നിലകൊള്ളുന്ന എംഎൽഎമാരോടുള്ള പ്രതിഷേധ സൂചകമായി വാഴകൾ നട്ടത്. അടിച്ചമർത്താൻ സർക്കാർ എത്ര ശ്രമിച്ചാലും പദ്ധതി പിൻവലിക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം. നാട്ടിൽ ഇല്ലാത്തവർക്ക് ലേലത്തിൽ പങ്കെടുക്കാൻ ഓൺലൈനിലൂടെ അവസരം ഒരുക്കിയിരുന്നു

Logo
X
Top