കൃഷ്ണ ജന്മഭൂമി തർക്കം; മുസ്ലീം പക്ഷത്തിന്റെ വാദം ശരി വച്ച് അലഹബാദ് ഹൈക്കോടതി

ആരാധനാലയങ്ങളുടെ ചരിത്രത്തെയും ഉടമസ്ഥതയെയും കുറിച്ചുള്ള തർക്കങ്ങൾ മുറുകുകയാണ്. അവസാനമായി ഉത്തർപ്രദേശിലെ മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി, ഷാഹി ഈദ്ഗാഹ് പള്ളി എന്നിവയെച്ചൊല്ലിയാണ് വിവാദങ്ങൾ ഉയർന്നിരിക്കുന്നത്. ഷാഹി മസ്ജിദ് നിലനിൽക്കുന്ന സ്ഥലം കൃഷ്ണ ജന്മഭൂമി ആണെന്ന വാദവുമായായി ഹിന്ദു സംഘടനകൾ രംഗത്ത് എത്തിയതോടെയാണ് തർക്കം ആരംഭിച്ചത്.
മുഗൾ ചക്രവർത്തി ഔറംഗസീബിൻ്റെ കാലത്താണ് മഥുര ഈദ് ഗാഹ് മസ്ജിദ് നിർമ്മിച്ചത്. ശ്രീകൃഷ്‌ണന്റെ ജന്മസ്ഥലത്ത് നിലനിന്നിരുന്ന ക്ഷേത്രം തകർത്താണ് പള്ളി പണിതത് എന്നാണ് പരാതിക്കാരുടെ വാദം. 1968-ൽ ക്ഷേത്ര മാനേജ്മെൻ്റ് അതോറിറ്റിയായ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സൻസ്ഥാനും ഷാഹി ഈദ്ഗാഹ് മസ്‌ജിദ് ട്രസ്റ്റും തമ്മിൽ ഒരു ‘ഒത്തുതീർപ്പ് കരാർ’ ഉണ്ടാക്കി. തുടർന്ന് രണ്ട് ആരാധനാലയങ്ങളും ഒരേസമയം പ്രവർത്തിക്കാൻ ധാരണയായി.
Also Read : ‘അവരും മനുഷ്യരല്ലേ, മുസ്ലീംങ്ങള്‍ കൊല്ലപ്പെടേണ്ടവരാണോ’; ഗോരക്ഷകര്‍ കൊന്ന ആര്യന്റെ അമ്മ
ഈ കരാർ വ്യാജമായി ഉണ്ടാക്കിയതാണെന്നും നിയമപരമായി നിലനിൽക്കില്ല എന്നുമാണ് പരാതിക്കാരുടെ വാദം. ഷാഹി ഈദ് ഗാഹ് മസ്‌ജിദ് പൊളിച്ചുനീക്കി ഹിന്ദുക്കൾക്ക് പ്രാർഥനാ സൗകര്യം ഒരുക്കണമെന്നും ഔദ്യോഗിക രേഖകളിൽ പള്ളിയുടെ പേരു മാറ്റണം എന്നുമാണ് അവർ ആവശ്യപ്പെടുന്നത്. തർക്കവുമായി ബന്ധപ്പെട്ട് മഥുര കോടതിയുടെ പരിഗണനയിലുള്ള മുഴുവൻ ഹർജികളും 2023 മേയിൽ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു.
മസ്‌ജിദ് കമ്മിറ്റിയും ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും ഇത് ചോദ്യം ചെയ്‌ത് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പള്ളിയെക്കുറിച്ചുള്ള ഔദ്യോഗിക പരാമർശങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനെ എതിർത്ത് മുസ്ലീം പക്ഷം രേഖാമൂലം എതിർപ്പ് നൽകി. ഇരുപക്ഷത്തിന്റെയും വാദങ്ങൾ കേട്ട ശേഷം ഹൈക്കോടതി ഹർജി തള്ളുകയും മുസ്ലീം പക്ഷം ഉന്നയിച്ച എതിർപ്പ് ശരിവയ്ക്കുകയും ചെയ്തു. കേസിലെ അടുത്ത വാദം കേൾക്കാൻ ഓഗസ്റ്റ് 2ലേക്ക് മാറ്റി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here