കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം; പ്രതി പിടിയിൽ

കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂരിൽ നിന്ന് ഗുരുവായൂരിലേക്ക് വന്ന കെഎസ്ആർടിസി ബസ്സിൽ അതിക്രമം നടന്നത്. വിദ്യാർത്ഥിയുടെ അടുത്തിരുന്ന കണ്ടക്ടർ അപമര്യാതയായി പെരുമാറുകയായിരുന്നു എന്നാണ് വിവരം.

ഗുരുവായൂർ സ്വദേശിനിയാണ് പെൺകുട്ടി. ഒറ്റപ്പാലത്ത് എത്തിയപ്പോഴാണ് അതിക്രമം ഉണ്ടായത്. ഉടൻ തന്നെ പെൺകുട്ടി പൊലീസിന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ച് പരാതി അറിയിച്ചു. തുടർന്ന് ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു . പത്തിരിപ്പാലം സ്വദേശിയാണ് കണ്ടക്ടർ. നിലവിൽ ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top