വട്ടപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയിലേക്ക് ഇടിച്ചു കയറി; ഇരുപതോളം പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം വട്ടപ്പാറയില്‍ വാഹനാപകടം. കെഎസ്ആര്‍ടിസി ബസ്സും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരുതൂര്‍ പാലത്തിലായിരുന്നു അപകടമുണ്ടായത്. തിരുവനന്തപുരം – പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ്സാണ് ഇന്ന് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്.

കെഎസ്ആര്‍ടിസി ബസ് എതിരെ വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 26 യാത്രക്കാരാണ് കെഎസ്ആര്‍ടിസി ബസില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ 12 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഇരു വാഹനത്തിലേയും ഡ്രൈവര്‍ ക്യാബിന്‍ പൂര്‍ണ്ണമായും തകര്‍ന്നു. കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെയും കെഎസ്ആര്‍ടിസി ഡ്രൈവറെയും അര മണിക്കൂറോളമെടുത്ത് വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top