കെഎസ്ആർടിസി കണ്ടക്ടർ കഞ്ചാവുമായി പിടിയിൽ; അറസ്റ്റിലാകുന്നത് വാഹന പരിശോധനക്കിടെ

ആലപ്പുഴയിൽ കഞ്ചാവുമായി കെഎസ്ആർടിസി ജീവനക്കാരൻ പിടിയിൽ. ഭരണിക്കാവ് സ്വദേശിയായ 35 വയസ്സുള്ള ജിതിൻ കൃഷ്ണയാണ് എക്സൈസിന്റെ പിടിയിലായത്. ഇയാൾ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറാണ്. മാവേലിക്കരിൽ നിന്നാണ് ഇയാളെ എക്സൈസ് കസ്റ്റഡിയിലെടുത്തത്.

കെഎസ്ആർടിസിയിൽ 15 വർഷമായി കണ്ടക്ടറായി ജോലി ചെയ്യുകയാണ് ജിതിൻ. ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുന്നുയെന്ന രഹസ്യവിവരം നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് മാസങ്ങളോളമായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്ന് പുലർച്ചെ മാവേലിക്കരയിൽ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ഇയാൾ പിടിയിലാവുന്നത്.

ഇയാളിൽ നിന്ന് 1.286 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാവേലിക്കര മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top