അവിഹിത ബന്ധത്തിനെതിരെ കെഎസ്ആർടിസി; വനിതാ കണ്ടക്ടർക്ക് സസ്‌പെൻഷൻ

കെഎസ്ആർടിസി പുറത്തിറക്കിയിരിക്കുന്ന അസാധാരണമായ ഉത്തരവ് വലിയ വിവാദങ്ങളിലേക്ക് വഴിതെളിക്കുകയാണ്. ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന പരാതിയിൽ വനിതാ കണ്ടക്ടറെ സസ്പെന്‍റ് ചെയ്ത് കൊണ്ടുള്ള ഉത്തരവാണ് വിവാദമായത്. അവിഹിത ബന്ധം ചൂണ്ടിക്കാട്ടിക്കൊണ്ട് പുറത്തിറക്കിയിരിക്കുന്ന സസ്പെൻഷൻ ഉത്തരവ് വനിതാ കണ്ടക്ടറെ അപമാനിക്കുന്നതാണെന്നാണ് ജീവനക്കാരുടെ ആക്ഷേപം. യാത്രക്കിടയിൽ ഡ്രൈവറും കണ്ടക്ടറും തമ്മിലുളള സംസാരത്തിന്‍റെ ദൃശ്യങ്ങളുൾപ്പെടെ തെളിവായെടുത്താണ് കെഎസ്ആർടിസി നടപടിയെടുത്തിരിക്കുന്നത്.

Also Read : ഗ്രാമങ്ങളിലേക്ക് മിനി ബസിൽ മുന്നോട്ട്; എതിർപ്പുകള്‍ അവഗണിച്ച് കെഎസ്ആർടിസി

കൊല്ലത്തെ വനിതാ കണ്ടക്ടറാണ് നടപടി നേരിട്ടത്. ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ പെരുമാറിയെന്നും യാത്രക്കാരെ കൃത്യമായ സ്റ്റോപ്പുകളിൽ ഇറങ്ങാൻ സഹായിച്ചില്ല എന്നും കാട്ടിയാണ് സസ്പെൻഷൻ. പക്ഷേ അതിലേക്കെത്തിയ അവിഹിത ബന്ധ ആരോപണം വിവരിച്ചെഴുതിയ കെഎസ്ആർടിസി വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവാണ് വിവാദത്തിലായി. വനിതാ കണ്ടക്ടറുടെ പേര് ഉൾപ്പെടെ എടുത്തുകാട്ടിയാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

ഡ്രൈവറുടെ ഭാര്യ, വനിതാ കണ്ടക്ടറും ഭർത്താവും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഗതാഗത മന്ത്രിക്ക് പരാതി നൽകിയിരുന്നു. തെളിവായി ഭർത്താവിന്‍റെ വാട്സാപ്പ് ചാറ്റുകളും ചില ദൃശ്യങ്ങളും നൽകി. കഴിഞ്ഞ ജനുവരിയിൽ ഇരുവരും ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്തെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളും തെളിവായി മാറി. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിൽ നടപടി എടുത്തപ്പോഴാണ് വീണ്ടുവിചാരമില്ലാതെ ഇരുവരുടെയും പേരുകൾ സഹിതം ഉത്തരവ് പുറത്തിറക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top