ദൈവമേ കാത്തോളീ; ഭൂരിപക്ഷം ആനവണ്ടികൾക്കും ഇൻഷ്വറൻസില്ല

സാധാരണക്കാരൻ്റെ വാഹനമായ കെഎസ്ആർടിസി ബസുകളിൽ മിക്കവയും ഇൻഷ്വറൻസില്ലാതെയാണ് ഓടുന്നത്. ജില്ലാ അടിസ്ഥാനത്തിലുള്ള രേഖകൾ പ്രകാരം നിലവിൽ 5565 ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ 3140 ബസുകൾക്ക് ഇൻഷ്വറൻസില്ല, 2425 ബസുകൾ മാത്രമാണ് ഇൻഷ്വർ ചെയ്തിട്ടുള്ളത്. ഇൻഷ്വറൻസില്ലാത്ത ബസുകൾ അപകടമുണ്ടാക്കിയാൽ കോർപ്പറേഷൻ നേരിട്ടാണ് നഷ്ടപരിഹാരം നൽകുന്നത്. ഇതുമൂലം കെഎസ്ആർടിസി വീണ്ടും സാമ്പത്തിക പരാധീനതയിലേക്ക് നീങ്ങുകയാണ്.

ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഏറ്റവും കൂടുതൽ ബസുകൾ ഓടിക്കുന്നത് തിരുവനന്തപുരം നഗരത്തിലും ജില്ലയിലുമായിട്ടാണ്. ഇവിടെ ഓടുന്ന 1466 ബസുകളിൽ 880 എണ്ണത്തിന്നും യാതൊരു വിധ ഇൻഷ്വറൻസുമില്ല. ഇതേ നിലവാരത്തിലാണ് കൊല്ലം എറണാകുളം ജില്ലകളിലെ ബസുകളുടെ അവസ്ഥ. കൊല്ലത്തെ 623 ബസുകളിൽ 378 എണ്ണത്തിനും എറണാകുളത്തെ 531 വണ്ടികളിൽ 299 എണ്ണത്തിനും ഇൻഷ്വറൻസില്ല.

യാത്രക്കാർക്ക് ഈശ്വരൻ മാത്രം തുണ എന്നു പറയാം. ദോഷം പറയരുതല്ലോ , കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും ഒട്ടുമിക്ക ഫാസ്റ്റ് പാസഞ്ചർ , സൂപ്പർ ക്ലാസ് ബസുകളൊക്കെ ഇൻഷ്വറൻസ് കവറേജുള്ളതാണ്. 476 സ്വിഫ്റ്റ് ബസുകൾക്ക് ഇൻഷ്വറൻസുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top