കെഎസ്ആര്‍ടിസിക്ക് പിണറായി സര്‍ക്കാരിന്റെ കരുതല്‍; പെന്‍ഷന്‍ നല്‍കാന്‍ 74.34 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്ആര്‍ടിസിക്ക് 74.34 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. പെന്‍ഷന്‍ വിതരണത്തിനാണ് സഹായം അനുവദിച്ചതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തില്‍ കോര്‍പ്പറേഷന്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. സര്‍ക്കാര്‍ സഹായം ലഭിച്ചതോടെ ആയിരക്കണക്കിന് പെന്‍ഷന്‍കാര്‍ക്കാണ് സഹായകമാവുക.

കെഎസ്ആര്‍ടിസിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക കരുതലാണ് സ്വീകരിച്ചിട്ടുളളത്. ഈ വര്‍ഷം ഇതുവരെ 933.34 കോടി രൂപ കെഎസ്ആര്‍ടി സിയ്ക്ക് സഹയാമായി നല്‍കിയിട്ടുണ്ട്. പ്രത്യേക സഹായമായി 350 കോടി രൂപയും, പെന്‍ഷന്‍ വിതരണത്തിന് 583.44 കോടി രൂപയുമാണ് നല്‍കിയത്. ഈ വര്‍ഷം ബജറ്റ് വകയിരുത്തല്‍ 900 കോടി രൂപയാണ്. അതിലും കൂടുതല്‍ തുക അനുവദിച്ച് കഴിഞ്ഞതായി ധനമന്ത്രി അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജറ്റില്‍ അനുവദിച്ചിരുന്ന 900 കോടി രൂപയ്ക്കുപുറമെ 676 കോടി രൂപ അധികമായി കോര്‍പറേഷന് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. രഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ 12,906 കോടി രൂപ കോര്‍പറേഷന് സഹായമായി നല്‍കിയത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവഷത്തില്‍ നല്‍കിയത് 1467 കോടി രൂപയാണെന്നും ധനമന്ത്രി പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top