കെഎസ്ആർടിസിയിൽ പ്രത്യേക മൊബൈൽ നമ്പർ സൗകര്യം; ഇനി യാത്രാ വിവരങ്ങൾ എളുപ്പമറിയാം

കെഎസ്ആർടിസിയുടെ ലാൻഡ് ഫോൺ നമ്പറിൽ വിളിച്ചാൽ കിട്ടുന്നില്ലെന്നു ഇനിയാരും പരാതി പറയണ്ട. പൊതുജനങ്ങളും യാത്രക്കാരും തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കാൻ പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ് കെഎസ്ആർടിസി. എല്ലാ സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിലും പ്രത്യേക മൊബൈൽ നമ്പർ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. നിലവിലെ ലാൻഡ് ഫോൺ സൗകര്യങ്ങൾ ഗുണം ചെയ്യുന്നില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

ഡിപ്പോകളിൽ ഈ സംവിധാനം നേരത്തെ തന്നെ നടപ്പിലാക്കിയിരുന്നു. കെഎസ്ആർടിസിയിലെ ടിക്കറ്റ് ബുക്കിംഗ് വിവരങ്ങൾ, ബസ് സമയക്രമം, യാത്ര രീതികൾ അടിയന്തിര സാഹചര്യങ്ങൾ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും ഇനി ഈ മൊബൈൽ നമ്പറിൽ നേരിട്ട് വിളിക്കാവുന്നതാണ്.

ലക്ഷക്കണക്കിന് യാത്രക്കാരാണ് പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്നത്. ഇവർക്കെല്ലാം യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ എത്രയും പെട്ടെന്ന് തന്നെ ലഭ്യമാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഡിജിറ്റൽ സൗകര്യങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന യാത്രക്കാർക്കും ഇത് വളരെ പ്രയോജനപ്പെടും. കേരളത്തിലെ എല്ലാ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിലും ഈ സൗകര്യം ലഭ്യമാണ്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top