കെ-ടെറ്റ് നിർബന്ധമല്ല, പ്രതിഷേധം വിജയിച്ചു; ആയിരക്കണക്കിന് അധ്യാപകർക്ക് ആശ്വാസമായി ശിവൻകുട്ടിയുടെ പ്രഖ്യാപനം

സംസ്ഥാനത്തെ സ്കൂൾ അധ്യാപകർക്ക് കെ ടെറ്റ് യോഗ്യത നിർബന്ധമാക്കിക്കൊണ്ടുള്ള മുൻ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. അധ്യാപക സംഘടനകളിൽ നിന്നുള്ള ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് സർക്കാർ ഈ തീരുമാനമെടുത്തത്. ഇതോടെ ആയിരക്കണക്കിന് അധ്യാപകർക്ക് ഈ തീരുമാനം വലിയ ആശ്വാസമായി മാറി. മന്ത്രി വി ശിവൻകുട്ടിയാണ് ഈ തീരുമാനം അറിയിച്ചത്.
Also Read : സുരേഷ് ഗോപിയെ ട്രോളി തുലച്ച് മന്ത്രി ശിവൻകുട്ടി; രാഷ്ട്രീയമായി പിച്ചും പേയും പറയുന്നയാളെന്ന് ആക്ഷേപം
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് കെ ടെറ്റ് നിർബന്ധമാക്കണമെന്ന നിർദ്ദേശം നേരത്തെ വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ഇതിനെതിരെ ഭരണ പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്തെത്തി. സർവീസിലുള്ള അധ്യാപകർക്ക് ഇത്തരം പരീക്ഷകൾ വീണ്ടും നിർബന്ധമാക്കുന്നത് പ്രായോഗികമല്ലെന്നും അത് അവരുടെ ജോലിയെ ബാധിക്കുമെന്നുമായിരുന്നു സംഘടനകളുടെ വാദം. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഇപ്പോൾ പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
Also Read : ശിവൻകുട്ടി പറയാൻ ബാക്കിവച്ചതോ ബാലചന്ദ്രമേനോൻ പറഞ്ഞുതീർത്തത്… സുരേഷ് ഗോപിയുടെ ദേശീയ അവാർഡ് ചർച്ചയാകുമ്പോൾ
അധ്യാപനത്തിന്റെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി കെ ടെറ്റ് പാസാകാത്തവർക്ക് സ്ഥാനക്കയറ്റമോ വാർഷിക ഇൻക്രിമെന്റോ നൽകില്ലെന്ന തരത്തിലായിരുന്നു നിയന്ത്രണങ്ങൾ. ഇത് അധ്യാപകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ ഈ നിയന്ത്രണങ്ങൾ നീങ്ങും. കെ-ടെറ്റ് ഇല്ലാത്തതിന്റെ പേരിൽ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ അധ്യാപകർക്ക് തിരികെ ലഭിക്കാനും ഈ ഉത്തരവ് വഴിയൊരുക്കും. എങ്കിലും, പുതിയതായി അധ്യാപക ജോലിയിലേക്ക് പ്രവേശിക്കുന്നവർക്ക് നിലവിലുള്ള നിബന്ധനകൾ തുടർന്നേക്കും. സർവീസിലിരിക്കുന്നവർക്ക് ഇളവ് നൽകുക എന്നതിനാണ് സർക്കാർ മുൻഗണന നൽകിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here