താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണറുമായി വിട്ടുവീഴ്ചയ്ക്കില്ല; ചട്ടവിരുദ്ധ ഇടപെടല്‍ ആരോപിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

താല്‍ക്കാലിക വി.സി നിയമനത്തില്‍ ഗവര്‍ണക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനത്തിലാണ് നിയമപോരാട്ടം ആരംഭിച്ചിരിക്കുന്നത്. ചട്ടവിരുദ്ധമായി വിസിമാരെ നിയമിച്ച ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡോ.സിസ തോമസിനു ഡിജിറ്റല്‍ സര്‍വകലാശാലയിലും കെ.ശിവപ്രസാദിനു സാങ്കേതിക സര്‍വകലാശാലയിലും താല്‍ക്കാലിക വി.സിമാരായി ആറു മാസത്തേക്കു കൂടി പുനര്‍നിയമനം നല്‍കി ഗവര്‍ണര്‍ വിജ്ഞാപനമിറക്കിയിരുന്നു. ഇത് സര്‍ക്കാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായ നടപടിയാണെന്നും സുപ്രീംകോടതി നിര്‍ദേശത്തിന് എതിരാണെന്നും ചൂണ്ടികാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി നാളെ പരിഗണിക്കും.
താല്‍ക്കാലിക വിസി നിയമനത്തില്‍ കഴിഞ്ഞ 14നു സര്‍ക്കാരിന് അനുകൂലമായി ഹൈക്കോടതി വിധി വന്നിരുന്നു. ഇതോടെ സിസ തോമസും ശിവപ്രസാദും ചുമതലയില്‍നിന്നു മാറേണ്ടിയും വന്നു. എന്നാല്‍ ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിക്കുകയും പുതിയ വൈസ് ചാന്‍സലര്‍മാരുടെ നിയമിക്കുന്നതുവരെ താല്‍ക്കാലിക വിസിമാര്‍ക്കു തുടരാമെന്ന വിധ നേടുകയും ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here