കുടുംബശ്രീയിൽ ചേച്ചിമാർ മാത്രമല്ല, ഇനി ചേട്ടന്മാരും; പുതിയ തീരുമാനവുമായി സംസ്ഥാന കുടുംബശ്രീ മിഷൻ

കുടുംബശ്രീയിൽ സ്ത്രീകൾക്ക് പുറമേ പുരുഷന്മാർക്കും അംഗത്വം നൽകാനൊരുങ്ങി കുടുംബശ്രീ മിഷൻ. നിയമാവലിയിൽ ഇത് സംബന്ധിച്ച ഭേദഗതി വരുത്തി. 40 ശതമാനം പുരുഷന്മാരെയും അയൽക്കൂട്ടങ്ങൾ രൂപീകരിക്കുമ്പോൾ ഉൾപ്പെടുത്താം എന്നാണ് പുതിയ തീരുമാനം.

ഇതിൽ ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ, എയ്ഡ്‌സ് രോഗികൾ, ട്രാൻസ്‌ജെൻഡർ, വയോജനങ്ങൾ തുടങ്ങിയവർക്കായാണ് പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപീകരിക്കുക. ഇത്തരത്തിൽ ഒന്നിൽക്കൂടുതൽ സംഘങ്ങളുണ്ടെങ്കിൽ പ്രത്യേക എഡിഎസും (Area Development Society) രൂപീകരിക്കും. കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവല്പമെന്റ് സൊസൈറ്റിയുടെ (CDS) ബൈലോ ഭേദദതി ചെയ്ത് തദ്ദേശ വകുപ്പ് ഉത്തരവിറക്കി.

കുടുംബശ്രീയിലെ ഭൂരിഭാഗം അംഗങ്ങളും ദരിദ്രകുടുംബത്തിൽ നിന്നുള്ളവരാണ്. ദാരിദ്ര്യനിർമാർജ്ജന എന്നതാണ് പദ്ധതിയുടെ ലക്ഷ്യവും. എസ് സി എസ് ടി വിഭാഗക്കാരെയും തീരദേശ മേഖലയിലെ കുടുംബങ്ങളെയും നിർബന്ധമായി അയൽക്കൂട്ടങ്ങളിൽ ചേർക്കണം എന്നാണ് നിർദേശം. അയൽക്കൂട്ട അംഗങ്ങൾ അല്ലത്ത ഏകദേശം 20 പേരടങ്ങളുന്ന യുവതികളുടെ കൂട്ടായ്മയായ ഓക്‌സിലറി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളും നിയമാവലിയിൽ ഉൾപ്പെടുത്തി. അംഗങ്ങളുടെ മാനസികോല്ലാസം ഉറപ്പുവരുത്തുന്നത്തിനും അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇടമാക്കി കുടുംബശ്രീയെ മാറ്റുക എന്നതാണ് ലക്ഷ്യങ്ങൾ. കുടുംബശ്രീ വിലയിരുത്തൽ സമിതിയെ, സിഡിഎസ് സംയോജന വികസന സമിതി എന്ന് പേര് മാറ്റുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top