ശബരിമലയിൽ ബിന്ദു അമ്മിണിക്ക് സംരക്ഷണം കൊടുത്തയാളാണ് പിണറായി; ആരോപണവുമായി കുമ്മനം

ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കുമ്മനം രാജശേഖരൻ. ആചാരം ലംഘിച്ച് ശബരിമലയിൽ കയറാൻ ശ്രമിച്ച ബിന്ദു അമ്മിണിക്ക് സംരക്ഷണം കൊടുത്തയാളാണ് പിണറായി വിജയൻ. സർക്കാർ വിശ്വാസികളെ ചേർത്ത് നിർത്താൻ ഹിന്ദു സമൂഹത്തെ കരുവാക്കുകയാണ്. സമുദായത്തെ മുതലെടുക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത് തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉയർത്തി മുൻ മുൻ ബിജെപി സംസ്ഥന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മതേതര സർക്കാർ വിശ്വാസികളെ വിളിച്ചുകൂട്ടത് എന്തിനെന്ന ചോദ്യവും അദ്ദേഹം ന്യൂസ് 18ന് ചാനലിനോട് സംസാരിക്കുമ്പോൾ അദ്ദേഹം ഉന്നയിച്ചു.
Also Read : സിപിഎമ്മിന്റെ ആഗോള അയ്യപ്പ സംഗമത്തിന് ചെക്ക് വച്ച് വിശ്വാസ സംഗമം; നടക്കുന്നത് ബിജെപി പിന്തുണയോടെ !!!
വിശ്വാസി അല്ലാത്ത ദേവസ്വം ബോർഡ് മന്ത്രിയെ ഭക്തര്‍ക്ക് വിശ്വാസമില്ല. അയ്യപ്പ സംഗമത്തിന് പിന്നിൽ സർക്കാരിന്റെ വാണിജ്യ താൽപര്യമാണെന്നും കുമ്മനം ആരോപിച്ചു. വിശ്വാസം സംരക്ഷിക്കാത്ത സര്‍ക്കാരിനെ അത് ഓര്‍മ്മിപ്പിക്കുകയാണ് എൻഎസ്എസ് ചെയ്തത്. അയ്യപ്പ സംഗമത്തെ അനുകൂലിച്ച എൻഎസ്എസ് നിലപാടിനെയും കുമ്മനം വിമർശിച്ചു. പോലീസ് സംരക്ഷണത്തിൽ ബിന്ദു അമ്മിണിയെ ശബരിമലയിൽ കയറ്റാൻ ശ്രമിച്ച പിണറായി സർക്കാർ ആഗോള അയ്യപ്പ സംഗമത്തിൽ അവരെ പങ്കെടുപ്പിക്കില്ല എന്ന് ദേവസ്വം ബോർഡ് മന്ത്രി വി എൻ വാസവൻ പറഞ്ഞതിന് പിന്നാലെ മുതിർന്ന ബിജെപി നേതാവ് നടത്തിയ ആരോപണങ്ങൾ ചർച്ചയാവുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here