എസ്ഐയുടെ കാലില്‍ കടിച്ച് പ്രതി; പോലീസുകാരനെ പട്ടിയെ കൊണ്ടും കടിപ്പിച്ചു; കുണ്ടറ പോലീസിനെ ഞെട്ടിച്ച് ജിജോ സദനത്തില്‍ ജിജേഷ്

ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പോലീസിനെ ആക്രമിച്ചു. അയല്‍വാസിയെ മര്‍ദിച്ചെന്ന പരാതി അന്വേഷിക്കാൻ എത്തിയ കുണ്ടറ പോലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. എസ്ഐയുടെ കാലില്‍ കടിക്കുകയും കൂടെയുണ്ടായിരുന്ന പോലീസുകാരനെ പട്ടിയെ കൊണ്ട് കടിപ്പിക്കുകയും ചെയ്തു.

Also Read: 10 വയസുകാരി പീഡനത്തിനിരയായി ജീവനൊടുക്കിയ കേസ് രണ്ടുമാസം പൂഴ്ത്തി; മാധ്യമ ഇടപെടലിൽ പുറത്തുവന്ന് വിധിയായപ്പോൾ മേനിപറയാൻ പോലീസ്

പടപ്പക്കര ജിജോ സദനത്തില്‍ ജിജേഷാണ് ആക്രമണം നടത്തിയത്. എസ്ഐ പി സചിന്‍ ലാലിനാണ് പ്രതിയുടെ കടിയേറ്റത്. പോലീസുകരനായ
എസ്. ശ്രീജിത്തിന് പട്ടിയുടെ കടിയേറ്റു. ഇന്നലെ രാത്രിയാണ് പോലീസ് സംഘത്തിനു പ്രതി മദ്യലഹരിയില്‍ ഈ പരാക്രമം എല്ലാം കാട്ടിയത്. കൂടുതല്‍ പോലീസ് സ്ഥലത്ത് എത്തിയാണ് പ്രതിയെ കീഴടക്കിയത്.

Also Read: പോസ്റ്റ് പാളത്തിലിട്ടത് മുറിച്ചെടുക്കാൻ!! വിചിത്രവാദവുമായി കൊല്ലത്ത് പിടിയിലായവർ… അട്ടിമറി സാധ്യത തള്ളാതെ പോലീസ്

12 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജിജേഷ്. അയല്‍വാസിയായ സ്ത്രീയാണ് കുണ്ടറ പോലീസ് സ്റ്റേഷനില്‍ വിളിച്ച് പരാതി പറഞ്ഞത്. ജിജേഷ് മര്‍ദിച്ചെന്നും അസഭ്യം പറഞ്ഞു എന്നുമായിരുന്നു പരാതി. ഇത് അന്വേഷിച്ചാണ് രാത്രി ഒന്‍പതോടെ പോലീസ് എത്തിയത്. വീടിന് സമീപത്ത് അഷ്ടമുടിക്കായലിന്റെ അടുത്തായി പ്രതിയെ കണ്ടെത്തുകയും ചെയ്തു.

Also Read: മുന്‍ കലക്ടര്‍ എം നന്ദകുമാര്‍ സർജറിക്ക് പിന്നാലെ കോമയിലായി; ചികിത്സാ പിഴവെന്ന് പരാതി; ‘എസ്പി മെഡിഫോര്‍ട്ട്’ ന്യൂറോ സർജനെ പ്രതിയാക്കി പോലീസ്

പോലീസിനെ കണ്ടതോടെ പ്രതി അസഭ്യവര്‍ഷവുമായി ആക്രമിക്കുക ആയിരുന്നു. ഇതിനിടെ നിലത്തുവീണ പ്രതി എസ്‌ഐയുടെ കാലില്‍ കടിച്ചു. പ്രതിയുടെ പല്ലുകളിളകി പോകുകയും ചെയ്തു. ഇതിനൊപ്പം സമീപത്തെ വീട്ടിലെ പട്ടിയെ വിളിച്ച് ‘കടിയെടാ’ എന്ന് ആക്രോശിച്ചതോടെ നായ ഓടിയെത്തി പോലീസുകാരനെ കടിക്കുകയും ചെയ്തു.

Also Read: പോലീസ് സ്റ്റേഷനിൽ മോഷണം!! സിസിടിവി ദൃസാക്ഷിയായപ്പോൾ കേസ് മുക്കാൻ ഉദ്യോഗസ്ഥരുടെ നെട്ടോട്ടം

പരിക്കേറ്റ ഇരുവരും കുണ്ടറ താലൂക്ക് ആശുപത്രിയിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. പോലീസിനെ ആക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്ത് പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top