‘ബ്രേക്ക് അപ്പിന്’ ശേഷം അശ്ലീലസന്ദേശം; മുൻ കാമുകി യുവാവിനെ ആക്രമിച്ചത് രേണുകാ സ്വാമി കൊലക്കേസ് മാതൃകയിൽ

പഴയ കാമുകിക്ക് അശ്ലീല സന്ദേശം അയച്ചെന്ന് ആരോപിച്ച് ബംഗളൂരുവിൽ യുവാവിനെ കിഡ്നാപ്പ് ചെയ്ത്‌ കൊണ്ടുപോയി സംഘംചേർന്ന് ക്രൂരമായി മർദിച്ചു. കന്നഡ സിനിമാതാരം നടൻ ദർശൻ തെഗുദീപ ഉൾപ്പെട്ട രേണുകാ സ്വാമി കൊലക്കേസ് മാതൃകയാക്കിയാണ് അക്രമം നടത്തിയതെന്ന് പോലീസ് പറയുന്നു. കുശാൽ എന്ന യുവാവാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. പത്ത് പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നിൽ. പ്രതികളിലൊരാൾ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു.

മർദനത്തിനിടെ രേണുകാ സ്വാമി കൊലക്കേസ് ഓര്‍മിപ്പിച്ച്, സമാന അനുഭവം നേരിടേണ്ടിവരുമെന്ന് ആക്രമികളിലൊരാൾ ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു. കുശാൽ ഒരു കോളേജ് വിദ്യാർത്ഥിനിയുമായി രണ്ടുവർഷം പ്രണയത്തിലായിരുന്നു. ഇവർ പിരിഞ്ഞശേഷം യുവതി മറ്റൊരാളുമായി ബന്ധത്തിലായി. ഇതിൽ രോഷാകുലനായ കുശാൽ യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു. ഇതോടെയാണ് യുവതിയും കാമുകനും ചേർന്ന് ആക്രമണം ആസൂത്രണം ചെയ്തത്. കേസിൽ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ വർഷം ജൂൺ 9നാണ് ബെംഗളൂരു സുമനഹള്ളിയിലെ ഒരു അഴുക്കുചാലിൽ നിന്ന് രേണുകസ്വാമി എന്ന യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഇതിലാണ് കന്നഡ സിനിമാതാരം ദർശൻ പ്രതിയായത്. തൻ്റെ കാമുകിയായിരുന്ന നടി പവിത്രാ ഗൌഡക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനാണ് ദർശനും സുഹൃത്തുക്കളും ചേർന്ന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയത്. സാമ്പത്തിക തർക്കത്തിലാണ് കൊലപാതകമെന്ന് അറിയിച്ച് നാലുപേർ പോലീസിൽ കീഴടങ്ങിയെങ്കിലും വൈകാതെ താരങ്ങളുടെ പങ്ക് കണ്ടെത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top