കുവൈറ്റ് വ്യാജമദ്യ ദുരന്തത്തിൽ മരിച്ചത് 23 പേർ; മരണസംഖ്യ ഉയരാൻ സാധ്യത..

കുവൈറ്റിൽ ഉണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. 23 പേർ മരിച്ചതായാണ് വിവരം. 160 പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. മരിച്ചവരിൽ കണ്ണൂർ സ്വദേശിയും ഉണ്ട്. 31 വയസ്സുള്ള സച്ചിൻ ആണ് മരിച്ചത്. മൂന്നുവർഷമായി കുവൈറ്റിൽ ജോലി ചെയ്തിരുന്ന സച്ചിൻ കുറച്ചു മാസങ്ങൾക്ക് മുമ്പാണ് നാട്ടിൽ വന്ന് മടങ്ങിയത്.
വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്നത് 31 പേരാണ്. ഡയാലിസിസിന് വിധേയരായർ 51 പേരും. പൂർണ്ണമായ ഭാഗികമായോ കാഴ്ച നഷ്ടപ്പെട്ടവർ 21 പേരാണ്. കുവൈറ്റിലെ ആരോഗ്യമന്ത്രാലയത്തിന്റെതാണ് റിപ്പോർട്ട്. പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തുടനീളം കുവൈറ്റ് സർക്കാർ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
മരിച്ചവരിൽ ഇനിയും മലയാളികൾ ഉണ്ടെന്നാണ് വിവരം .എന്നാൽ പേര് വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറാവുന്നില്ല. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ആഭ്യന്തരമന്ത്രാലയം സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ നിർമ്മാണ കേന്ദ്രത്തിന്റെ 2 നടത്തിപ്പുകാരെ കുവൈറ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യത്തിൽ മെഥനോൾ കലർന്നതാണ് അപകടത്തിന് കാരണമായത് എന്നാണ് കണ്ടതാൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here