മലപ്പുറത്ത് വനിതാ ഡോക്ടർ ജീവനൊടുക്കി; ആത്മഹത്യക്ക് മുൻപ് സുഹൃത്തുക്കൾക്ക് വാട്സ്ആപ്പ് മെസേജ്

മലപ്പുറത്ത് വനിതാ ഡോക്ടറെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മഞ്ചേരി മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റെസിഡന്‍റ് ഡോക്ടർ കല്പകഞ്ചേരി സ്വദേശി സി കെ ഫർസീന ആണ് ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുകയാണെന്ന് സുഹൃത്തുക്കൾക്ക് വാട്സ്ആപ്പ് മെസേജ് അയച്ച ശേഷം ഫ്ളാറ്റിലെ മുറിയിൽ തൂങ്ങി
മരിക്കുകയായിരുന്നു.ഫർസീന വിഷാദ രോഗത്തിന് നേരത്തെ ചികിൽസ തേടിയിരുന്നതായി പൊലീസ് പറഞ്ഞു.

വിവരമറിഞ്ഞു ഫ്ലാറ്റിലിക്ക് ആളുകൾ എത്തിയപ്പോൾ ഫർസീന വാതിൽ തുറന്നു സംസാരിച്ചു. പിന്നീട് വസ്ത്രം മാറി വരാമെന്ന് പറഞ്ഞ് അകത്തേക്ക് പോയ ഫർസീന വാതിൽ അകത്തുനിന്ന് പൂട്ടി. ഇതോടെ ജീവനക്കാരൻ പൊലീസിൽ വിവരം അറിയിച്ചു. നാട്ടുകാർ വാതിൽ ചവിട്ടി തുറന്നു അകത്ത് കയറിയെങ്കിലെയും ജീവൻ രക്ഷിക്കാനായില്ല. പോസ്‌റ്റുമാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തതിന് വിട്ടു കൊടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top