ആത്മഹത്യാശ്രമത്തിന് ആശുപത്രിയിലായിട്ടും വിടാതെ മരണം!! ശുചിമുറിയിൽ തൂങ്ങിമരിച്ച് യുവതി
November 13, 2025 1:44 PM

കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി ആത്മഹത്യ ചെയ്തു. ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമിത അളവിൽ ഗുളിക കഴിച്ച് അവശയായതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂത്തുപറമ്പ് ഏഴാംമൈൽ സ്വദേശിനിയായ 46കാരി ഇകെ ലീനയാണ് മരിച്ചത്.
ആശുപത്രിയിലെ നാലാം നിലയിലെ 401-ാം വാർഡിലെ ശുചിമുറിയിലാണ് സംഭവം.
ശുചിമുറിയിൽ കയറിയ ലീന ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻ കെട്ടഴിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരിച്ച ലീനയ്ക്ക് ഭർത്താവും മകനുമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here