നടുറോഡിൽ വച്ച് 10 കോടിയുടെ ലംബോർ​ഗിനി കത്തി; സംഭവം ബെംഗളൂരുവിൽ

ബെംഗളൂരു നഗരത്തിൽ വച്ച് പത്ത് കോടി രൂപ വിലമതിയ്ക്കുന്ന ലംബോര്‍ഗിനി കാറിന് തീപിടിച്ചു. കന്നഡയിലെ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സഞ്ജീവിന്റേതാണ് കാർ. കുടുംബമായി യാത്ര ചെയ്യവെ കുണ്ടനഹള്ളി സിഗ്നലിന് സമീപത്തു വച്ചാണ് വാഹനത്തിൽ നിന്നും തീ ഉയർന്നത്. അഗ്നിബാധയെ തുടർന്ന് അവർ കാറിനകത്ത് അകപ്പെട്ടു. തു‌‌ടർന്ന് അടുത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരാണ് കാറിനകത്ത് ഉണ്ടായിരുന്നവരെ രക്ഷിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Also Read : ബെംഗളൂരുവില്‍ നിന്നും കണ്ണൂര്‍ക്ക് വന്ന സ്വകാര്യ ബസ് കത്തി; യാത്രക്കാര്‍ സുരക്ഷിതര്‍

ലംബോർ​ഗിനി അവന്റഡോർ സ്പോർട്സ് കാറിന്റെ എൻജിൻ ഭാഗത്ത് നിന്നുമാണ് തീ ഉയർന്നത്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല. വഴിയാത്രക്കാരെത്തി വെള്ളമൊഴിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ പരിക്കുകളോന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ത്യൻ റോഡുകളിൽ ലംബോർഗിനി കാറുകൾക്ക് തീപിടിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ഡിസംബറിൽ, മുംബൈയിൽ ലംബോർഗിനിയുടെ റെവൽട്ടോ കാറിന് കോസ്റ്റൽ റോഡിൽ വച്ച് തീ പിടിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top