വീണ ജോർജിന് ലത്തീൻ സഭയുടെ തല്ലും തലോടലും; സജി ചെറിയാൻ പറഞ്ഞത് യാഥാർഥ്യമെന്ന് ന്യായീകരണവും

ആരോഗ്യമന്ത്രി വീണാ ജോർജിന് പിന്തുണയുമായി ലത്തീൻ സഭ. വീണ രാജിവെക്കേണ്ടതില്ല എന്ന് പറയുമ്പോൾ തന്നെ കോട്ടയം മെഡിക്കൽ കോളജ് വിഷയത്തിൽ മന്ത്രി സ്വീകരിച്ച നിലപാട് അപക്വമായെന്നും ലത്തീൻ സഭാ മുഖപത്രം ജീവനാദം പറയുന്നു.

അതേസമയം മന്ത്രി സജി ചെറിയാന്റെ പരാമർശത്തിലും പിന്തുണ നൽകുന്നുണ്ട് ലത്തീൻ സഭ. മന്ത്രി പറഞ്ഞ കാര്യവും വിവാദമാക്കി. വളരെ സ്വാഭാവികമായി അദ്ദേഹം, സംഭവിച്ച കാര്യം പങ്കുവയ്ക്കാനാണ് ശ്രമിച്ചതെന്നും ലേഖനം ന്യായീകരണം മുന്നോട്ടുവയ്ക്കുന്നു .

ചിക്കുന്‍ഗുനിയ വന്നപ്പോള്‍ സര്‍ക്കാർ ആശുപത്രിയില്‍ പോയി. അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. അവിടെ പോയി സുഖമായി. ഇതൊരു സ്വാഭാവിക കാര്യമാണ്. അതും വിവാദമാക്കിയെന്ന് സജി ചെറിയാന് വേണ്ടി ജീവനാദം വാദിക്കുന്നു.

സര്‍ക്കാര്‍ ആശുപത്രിയെ തള്ളിപ്പറഞ്ഞ്, സ്വകാര്യആശുപത്രിയെ പുകഴ്ത്തിയെന്ന് വ്യാഖ്യാനമായി. വാസ്തവത്തില്‍ കേരളത്തിന്റെ ആരോഗ്യ സംരക്ഷണം സര്‍ക്കാര്‍ ആശുപത്രികളും പ്രൈവറ്റ് ആശുപത്രികളും ചേര്‍ന്നല്ലേ നോക്കുന്നത് എന്ന ചോദ്യവും ഉയർത്തുന്നുണ്ട് സഭ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top