കോളേജ് ഫ്രഷേഴ്‌സ് ഡേയിലെ കൊലപാതകം; അറസ്റ്റിലായത് ആറുപേർ

മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ സ്വകാര്യ കോളേജിൽ നടന്ന ഫ്രഷേഴ്‌സ്ഡേ പാർട്ടിക്കിടെയുണ്ടായ ആക്രമണത്തിലാണ് ഒരു വിദ്യാർത്ഥി മരിച്ചത്. സംഭവത്തിൽ നിലവിൽ അറസ്റ്റിലായത് ആറു പേരാണ്. ഈ മാസം 8നാണ് ലാത്തൂരിൽ കൊലപാതകം നടന്നത്. സൂരജ് ഷിൻഡെ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്.

ഫ്രഷേഴ്‌സ് പാർട്ടിക്കിടെ നൃത്തം ചെയ്യുന്നതിനിടെയാണ് സൂരജ് സഹപാഠികളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടത്. ഇത് പിന്നീട് ഏറ്റുമുട്ടലിലേക്ക് വഴിമാറുകയായിരുന്നു. ഒരു കൂട്ടം വിദ്യാർത്ഥികളാണ് സൂരജിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സൂരജിനെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

സഹപാഠിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കൊലപാതകത്തിന് കേസെടുത്തത്. ആദ്യം നാല് വിദ്യാർത്ഥികളെയും, പിന്നീട് രണ്ടുപേരെയും അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലപാതകം, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി വകുപ്പുകലാണ് ചുമത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top