ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച ബെയ്‌ലിന്‍ ദാസിന് ജാമ്യം; സാക്ഷികളെ സ്വാധീനിക്കരുതെന്ന് കര്‍ശന ഉപാധി

ജൂനിയര്‍ അഭിഭാഷക ശാമിലിയെ മര്‍ദിച്ച കേസില്‍ ബെയിലിന്‍ ദാസിന് ജാമ്യം. പൊലീസ് ഹാജരാക്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ റിമാന്‍ഡിലായി നാലാം ദിവസം ബെയ്‌ലിന് പുറത്തിറങ്ങാം. സാക്ഷികളെ സ്വാധീനിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തത്. തൊഴിലിടത്തു നടന്ന ആക്രമണം ഒരു സ്ത്രീയുടെ അന്തസ്സിനേറ്റ കളങ്കമാണ്. അതിനാല്‍ ജാമ്യം നല്‍കരുത്. ജാമ്യം നല്‍കുന്നത് നീതി നിഷേധിക്കലാകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ഓഫിസലെ രണ്ട് ജൂനിയര്‍ അഭിഭാഷകരുടെ തര്‍ക്കത്തില്‍ ഇടപെട്ടതാണെന്നും മര്‍ദിക്കണമെന്ന് കരുതിയതല്ലെന്നും പ്രതിഭാഗവും വാദിച്ചു.
മെയ് 13നാണ് ബെയ്‌ലിന്‍ ദാസ് ശ്യാമിലിയെ മര്‍ദിച്ചത്. മര്‍ദനമേറ്റ് വീണ ശ്യാമിലിയെ ബെയ്ലിന്‍ ദാസ് വീണ്ടും കവിളില്‍ അടിക്കുകയായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ബെയ്ലിന്‍ ദാസ് ഒളിവില്‍ പോയി. വ്യാഴാഴ്ചയാണ് തുമ്പ പൊലീസ് ബെയ്‌ലിന്‍ ദാസിനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here