അധികാരം ഉറപ്പിക്കാനൊരുങ്ങി എൽഡിഎഫ്; വർഗീയ കക്ഷികളുമായി ധാരണയില്ലെന്ന് ടി.പി രാമകൃഷ്ണൻ

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി എൽഡിഎഫ് പൂർണ്ണ സജ്ജമാണെന്ന് പാർട്ടി കൺവീനർ ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി. കേരളത്തിൻ്റെ ഭാവിക്ക് എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തേണ്ടത് അനിവാര്യമാണെന്നും, സർക്കാർ നടപ്പാക്കിയ ജനക്ഷേമകരമായ കാര്യങ്ങൾ ജനങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രഹസ്യധാരണകൾ ആരുമായിട്ടുമില്ലെന്ന് തറപ്പിച്ചു പറഞ്ഞു. വെൽഫെയർ പാർട്ടിക്കും എസ്ഡിപിഐക്കും യുഡിഎഫുമായിട്ടാണ് ബന്ധമെന്നും, എൽഡിഎഫിന് വർഗീയ കക്ഷികളുമായി യാതൊരുവിധ ബന്ധമോ അന്തർധാരയോ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read : ഇനിയെല്ലാം ഇലക്ഷൻ മോഡിൽ; പൊലീസ്- ആരോഗ്യ വകുപ്പുകൾക്ക് പാർട്ടിയുടെ ജാഗ്രതാനിർദേശം

തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ മുന്നണി പൂർത്തിയാക്കിക്കഴിഞ്ഞു. എൽഡിഎഫ് ഭരണകാലത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് മുന്നണി ജനങ്ങളിലേക്ക് എത്തുക. മറ്റ് പാർട്ടികളിൽ നിന്ന് വിട്ടു വരുന്നവർ എൽഡിഎഫിൻ്റെ നയങ്ങൾ അംഗീകരിക്കുകയാണെങ്കിൽ അവരുമായി സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.പി.എമ്മിൻ്റെ നിലപാടിൽ മാറ്റമില്ലെന്നും, ബിജെപി ഒഴിച്ചുള്ള എല്ലാ പാർട്ടികൾക്കും ഇക്കാര്യത്തിൽ ഒരേ നിലപാടാണുള്ളതെന്നും ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി. എന്നാൽ ഈ വിഷയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എത്രത്തോളം സ്വാധീനിക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top