എംപി ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടുതടങ്കലിൽ; സംവരണ പ്രതിഷേധം തടയാൻ പോലീസ് നീക്കം

ജമ്മു കശ്മീരിലെ സംവരണ നയം പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്താനിരുന്ന വൻ പ്രതിഷേധത്തിന് പോലീസ് തടയിട്ടു. മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, നാഷണൽ കോൺഫറൻസ് എം.പി ആഗ സയ്യിദ് റുഹുള്ള മെഹ്ദി, പിഡിപി എംഎൽഎ വഹീദ് ഉർ റഹ്മാൻ പാര എന്നിവരെ അധികൃതർ വീട്ടുതടങ്കലിലാക്കി.

ജമ്മു കശ്മീരിലെ ജനസംഖ്യയുടെ 70 ശതമാനത്തോളം വരുന്ന ജനറൽ കാറ്റഗറിക്ക് സർക്കാർ ജോലികളിലും വിദ്യാഭ്യാസ പ്രവേശനത്തിലും വെറും 40 ശതമാനം സീറ്റുകൾ മാത്രമേ നിലവിൽ ലഭിക്കുന്നുള്ളൂ. ഇതിനെതിരെയാണ് ‘ജനറൽ കാറ്റഗറി’ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഇത് അനീതിയാണെന്നും ജനസംഖ്യയ്ക്ക് അനുസരിച്ചുള്ള വിഹിതം വേണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.

പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച നേതാക്കളുടെ വീടിന് മുന്നിൽ പോലീസ് കാവൽ ഏർപ്പെടുത്തി. വിദ്യാർത്ഥി നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ജനറൽ വിഭാഗത്തിന്റെ സംവരണം 50 ശതമാനമായി ഉയർത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ലഫ്റ്റനന്റ് ഗവർണർ ഇതിന് ഇതുവരെ അനുമതി നൽകിയിട്ടില്ല. സ്വന്തം പാർട്ടി ഈ വിഷയത്തിൽ കൃത്യമായ നിലപാട് എടുക്കുന്നില്ലെന്ന് ആരോപിച്ച് എംപി ആഗ റുഹുള്ള സർക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. നിലവിലെ സംവരണ രീതി കാരണം അർഹമായ അവസരങ്ങൾ നഷ്ടപ്പെടുന്നു എന്നാണ് പ്രതിഷേധക്കാരുടെ പ്രധാന പരാതി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top