ചുമ്മാതങ്ങ് ലേണേഴ്സ് എടുക്കാമെന്ന് കരുതണ്ട; പരീക്ഷ കടുപ്പിച്ച് MVD

ഡ്രൈവിംഗ് ലൈസൻസിന് വേണ്ടിയുള്ള ലേണേഴ്സ് ടെസ്റ്റുകൾ ഇനിമുതൽ അത്ര എളുപ്പമായിരിക്കില്ല. റോഡ് നിയമങ്ങളെക്കുറിച്ച് കൃത്യമായി പഠിച്ച് ഉത്തരമെഴുതിയാൽ മാത്രമേ ലേണേഴ്സ് ലഭിക്കുകയുള്ളൂ. നിലവിൽ 20 ചോദ്യങ്ങളിൽ നിന്ന് 12 ഉത്തരങ്ങൾ ശരിയാക്കിയാൽ ടെസ്റ്റ് പാസാകും.
Also Read : മുന്നറിയിപ്പുമായി MVD; വാട്‌സാപ്പിൽ ഈ മെസ്സേജുകള്‍ വന്നാല്‍ സൂക്ഷിക്കുക
ലൈസൻസ് നേടാൻ എത്തുന്നവർ ട്രാഫിക് നിയമങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ വേണ്ടി ലേണേഴ്സ് പരീക്ഷയിലെ ചോദ്യങ്ങളുടെ എണ്ണം വർധിപ്പിച്ചിരിക്കുകയാണ്. ഒക്ടോബർ ഒന്നു മുതൽ ചോദ്യങ്ങളുടെ എണ്ണം 30 ആയി ഉയർത്തും ഇതിൽ 18 ഉത്തരങ്ങൾ ശരിയാക്കിയാൽ മാത്രമേ ലേണേഴ്സ് ലൈസൻസ് ലഭിക്കുകയുള്ളൂ.
ഒരു ശരി ഉത്തരത്തിന് ഒരു മാർക്കും തെറ്റുത്തരത്തിന് 0.25 നെഗറ്റിവ് മാർക്കും ഉണ്ടാകും. പരീക്ഷയുടെ സിലബസ് സംബന്ധിച്ചുള്ള വിവരങ്ങൾ ‘എംവിഡി ലീഡ്‌സ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി അറിയാൻ കഴിയും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിൽ സ്റ്റഡി മെറ്റീരിയൽസ് ഉണ്ടാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here